in ,

CryCry LOVELOVE AngryAngry

ബ്ലാസ്റ്റേഴ്സിന് വമ്പൻ പണി കിട്ടി.. സൂപ്പർ താരം ഈ സീസണിൽ ഇനി കളിച്ചേക്കില്ല

തലയിലേറ്റ വലിയ മുറിവിന് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വെച്ച് തുന്നൽ ഇട്ടെങ്കിലും, താരത്തിന്റെ കണങ്കാലിനു പരിക്ക് ബാധിച്ചത് എത്രത്തോളമുണ്ടെന്ന് അറിയാൻ ഇനിയും പരിശോധന വേണമെന്നാണ് ഇവാൻ പറഞ്ഞത്.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ എഫ്സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി കഴിഞ്ഞ ദിവസം പരാജയപെട്ടിരുന്നു. ഈ മത്സരത്തിനിടെ എഫ്സി ഗോവ താരവുമായി കൂട്ടിയിടിച്ചു നിലത്തു വീണ ബ്ലാസ്റ്റേഴ്സിന്റെ സന്ദീപ് സിങ് പരിക്കിന്റെ പിടിയിലാണ്.

മത്സരത്തിന് ശേഷം നടന്ന പ്രെസ്സ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ, സന്ദീപ് സിങ്ങിന് പരിക്ക് ഉണ്ടെന്നും തലയിൽ വലിയ മുറിവും കാലിനു പരിക്ക് ബാധിച്ചതായും പറഞ്ഞിരുന്നു.

തലയിലേറ്റ വലിയ മുറിവിന് അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വെച്ച് തുന്നൽ ഇട്ടെങ്കിലും, താരത്തിന്റെ കണങ്കാലിനു പരിക്ക് ബാധിച്ചത് എത്രത്തോളമുണ്ടെന്ന് അറിയാൻ ഇനിയും പരിശോധന വേണമെന്നാണ് ഇവാൻ പറഞ്ഞത്.

എന്തായാലും നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സന്ദീപ് സിങ്ങിന്റെ കാലിന് പൊട്ടലുണ്ട്, ഇതുകാരണം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ മുഴുവൻ താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഡിഫെൻസീവ് ലൈനിലെ വിശ്വസ്ഥനായ താരമായ സന്ദീപ് സിങ്ങിന്റെ പരിക്ക് ടീമിന്റെ പ്രകടനത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.

ഇനിയുള്ള മത്സരങ്ങളിൽ വിജയിക്കാൻ ബ്ലാസ്റ്റേഴ്‌സ് ചെയ്യേണ്ടത് എന്താണെന്ന് വെളിപ്പെടുത്തി ഇവാൻ ആശാൻ

‘ബ്ലാസ്റ്റേഴ്സിൽ നിന്നും ഓഫർ ലഭിച്ചിരുന്നു’ വെളിപ്പെടുത്തലുമായി മാഴ്സലീഞ്ഞോ