ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിൽ നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ആദ്യ ആറ് മത്സരങ്ങൾ കഴിയുമ്പോൾ 13 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്.
നവംബർ 25ന് ഹൈദരാബാദുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന നിമിഷം വരാൻ പോവുകയാണ്. അതെ, ഇന്ത്യൻ മുന്നേറ്റ താരം ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഇലവനിൽ ആദ്യമായിയെത്തുക്കയാണ്.
ഈസ്റ്റ് ബംഗാളുമായുള്ള ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ മത്സരത്തിൽ സൂപ്പർ താരം ഡിമിട്രിയോസ് ഡയമന്റകോസിന് റെഡ് കാർഡ് കണ്ടതോടെയാണ് സൂപ്പർ താരത്തിന് ആദ്യ ഇലവനിലേക്കുള്ള വഴി തുറന്നത്.
അടുത്ത മത്സരത്തിൽ താരം ആദ്യ ഇലവനിൽ ഉണ്ടാകുമെന്ന രീതിയിൽ ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയ വഴിയൊരു ചിത്രം പ്രചരിപ്പിച്ചിരുന്നു. എന്തിരുന്നാലും ഹൈദരാബാദുമായുള്ള മത്സരത്തിൽ നമ്മുക്ക് കാണാൻ കഴിയുക പെപ്ര, ഇഷാൻ കോമ്പിനേഷനായിരിക്കും.
Hey Alexa! What ⌚ is it? 😉#KBFC #KeralaBlasters #WallpaperWednesday pic.twitter.com/huhaBytkfZ
— Kerala Blasters FC (@KeralaBlasters) November 8, 2023