in

CryCry LOVELOVE OMGOMG LOLLOL AngryAngry

ടോപ് 5-ൽ പോലും PSG ഇല്ല, യൂറോപ്പിലെ മികച്ച മുന്നേറ്റനിരയുള്ള 5 സൂപ്പർ ക്ലബ്ബുകൾ ഇവരാണ്..

താരതിളക്കത്തിന് അനുസരിച്ചു പ്രകടനം നടത്താൻ ഇതുവരെ മെസ്സി -നെയ്മർ -എംബാപ്പെ മുന്നേറ്റനിരക്ക് കഴിഞ്ഞിട്ടില്ല. യൂറോപ്യൻ ഫുട്ബോളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 5 മുന്നേറ്റനിര ത്രയത്തിൽ പോലും PSG യുടെ ഈ സൂപ്പർ താരങ്ങൾ നിറഞ്ഞ മുന്നേറ്റനിര ത്രയം ഉൾപ്പെടുന്നില്ല എന്നത് നിരാശയേകുന്ന വാർത്ത തന്നെയാണ്. 2021-2022 സീസണിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ, ഏറ്റവും മികച്ച അഞ്ച് മുന്നേറ്റനിര ത്രയം ഇങ്ങനെയാണ്…

Byern vs Dortmund

യൂറോപ്യൻ ഫുട്ബോളിലെ ഈ സീസണിലെ ഏറ്റവും മികച്ച മുന്നേറ്റനിര ഏത് ടീമിന്റെയാണ്?? സൂപ്പർ താരങ്ങളുടെ താരത്തിളക്കം നോക്കുകയാണെങ്കിൽ പാരിസ് സെന്റ് ജർമയിന്റെ മുന്നേറ്റനിരയായ മെസ്സി -നെയ്മർ -എംബാപ്പെ എന്നിവരടങ്ങുന്ന ‘MNM’ ആയിരിക്കും.

എന്നാൽ താരതിളക്കത്തിന് അനുസരിച്ചു പ്രകടനം നടത്താൻ ഇതുവരെ മെസ്സി -നെയ്മർ -എംബാപ്പെ മുന്നേറ്റനിരക്ക് കഴിഞ്ഞിട്ടില്ല. യൂറോപ്യൻ ഫുട്ബോളിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ 5 മുന്നേറ്റനിര ത്രയത്തിൽ പോലും PSG യുടെ ഈ സൂപ്പർ താരങ്ങൾ നിറഞ്ഞ മുന്നേറ്റനിര ത്രയം ഉൾപ്പെടുന്നില്ല എന്നത് നിരാശയേകുന്ന വാർത്ത തന്നെയാണ്.

Byern vs Dortmund

2021-2022 സീസണിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ, ഏറ്റവും മികച്ച അഞ്ച് മുന്നേറ്റനിര ത്രയം ഇങ്ങനെയാണ്…

1. ബയേൺ മ്യൂണിക്.

റോബർട്ട് ലെവന്റോസ്‌കി, സെർജ് ഗ്നാബ്രി, ലിറോയ് സാനെ എന്നിവർ ഈ സീസണിൽ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിൽ നിന്നും ആകെ 41 ഗോളുകളാണ് ബയേൺ മ്യൂണികിന് വേണ്ടി നേടിയിട്ടുള്ളത്.

#ലെവൻഡോസ്‌കി (25), ഗ്നാബ്രി (8), സാനെ (8) – 41 ഗോളുകൾ.

2. ലിവർപൂൾ.

യുർഗൻ ക്ലോപ്പിന്റെ കീഴിലുള്ള ലിവർപൂൾ, നിലവിൽ യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. ലിവർപൂളിന്റെ മുന്നേറ്റനിര ത്രയമായ മുഹമ്മദ്‌ സലാഹ് – സാദിയോ മാനെ -ഡീഗോ ജോട്ട എന്നിവർ ഇതുവരെയുള്ള എല്ലാ മത്സരങ്ങളിൽ നിന്നും 37 ഗോളുകൾ നേടിയിട്ടുണ്ട്.

#സലാഹ് (19), മാനെ (9), ജോട്ട (9) – 37 ഗോളുകൾ.

3. റയൽ മാഡ്രിഡ്.

ഈ സീസണിൽ പരിശീലകനായി ചുമതലയേറ്റ കാർലോ ആൻസലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് വിജയദാഹിയായി പടയോട്ടം തുടരുകയാണ്. ഈ സീസണിൽ ഇതുവരെ നേടിയ 17 ഗോളുകൾ കൊണ്ട് ശ്രദ്ധേയനായ കരിം ബെൻസെമ തന്നെയാണ് റയൽ മാഡ്രിഡിന്റെ സ്റ്റാർ താരം. കരീം ബെൻസെമ -വിനീഷ്യസ് ജൂനിയർ -മാർക്കോ അസെൻസിയോ എന്നിവർ ആകെ 33 ഗോളുകൾ ഈ സീസണിൽ നേടിക്കഴിഞ്ഞു.

#ബെൻസെമ (17), വിനീഷ്യസ് ജൂനിയർ (12), അസെൻസിയോ (4) – 33 ഗോളുകൾ

4. ബയേർ ലെവർകൂസൻ.

2021/22 സീസണിൽ ബയേർ ലെവർകൂസൻ മിന്നുന്ന ഫോമിലാണ് കളിക്കുന്നത്, നിലവിൽ ബുണ്ടസ്‌ലിഗ പോയന്റ് ടേബിളിൽ ക്ലബ് മൂന്നാം സ്ഥാനത്താണ്. മുന്നേറ്റനിര ത്രയമായ പാട്രിക് ഷിക്ക് -ഫ്ലോറിയൻ വിർട്‌സ് -ഡയബി എന്നിവർ ആകെ 28 ഗോളുകൾ ഈ സീസണിൽ ബയേർ ലെവർകൂസന് വേണ്ടി നേടിയിട്ടുണ്ട്.

#ഷിക്ക് (12), വിർട്സ് (8), ഡയബി (8) – 28 ഗോളുകൾ

5. ലാസിയോ.

സീരി എ ടേബിളിൽ ലാസിയോ എട്ടാം സ്ഥാനത്താണെങ്കിലും ഈ സീസണിൽ ഇതുവരെ 27 ഗോളുകൾ നേടിയ സിറോ ഇമ്മൊബൈൽ – പെഡ്രോ -മിലിങ്കോ സാവിച് എന്നിവരടങ്ങുന്ന മുന്നേറ്റനിരയുടെ മിടുക്ക് അഭിനന്ദിക്കപ്പെടേണ്ട ഒന്നാണ്.

#ഇമോബൈൽ (16), പെഡ്രോ (6), മിലിങ്കോ സാവിച് (5) – 27 ഗോളുകൾ

UCL ബെസ്റ്റ് ഡയറക്ട് ഫ്രീകിക്ക് ടേക്കർ റാങ്കിംഗിൽ മൂന്നാംസ്ഥാനത്ത് മെസ്സി, അപ്പോൾ ഒന്നാം സ്ഥാനം ആർക്ക്?

മരണത്തോട് പടവെട്ടി അയാൾ തന്റെതാക്കിയ ലോകകപ്പ്‌…