ഇരുപത്തിയൊന്നം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ ഹാട്ട്രിക്കുകൾ നേടിയ താരങ്ങളുട ഒരു പട്ടിക പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റ്. പതിവ് പോലെ തന്നെ മെസ്സിയും റൊണാൾഡോയുമാണ് ലിസ്റ്റിൽ ആദ്യ സ്ഥാനങ്ങളിൽ.
ബാർസലോണക്കും പി എസ് ജി ക്കും വേണ്ടി കളിച്ച മെസ്സി 795 മത്സരങ്ങളിൽ നിന്നും 48 ഹാട്ട്രിക്കുകൾ സ്വന്തമാക്കിയപ്പോൾ സ്പോർട്ടിങ് ലിസ്ബണും റയൽ മാഡ്രിഡിനും ജുവന്റസിനും മാഞ്ചേസ്റ്റർ യുണൈറ്റഡിനും വേണ്ടി ബൂട്ട് കെട്ടിയ റൊണാൾഡോക്ക് 887 മൽസരങ്ങൾ വേണ്ടിവന്നു 48 ഹാട്ട്രിക്കുകൾ തികയ്ക്കാൻ. ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കിയ ലെവണ്ടോസ്കിയാണ് പട്ടികയിൽ മൂന്നാമത്.544 മത്സരങ്ങളിൽ നിന്ന് 23 ഹാട്ട്രിക്കുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.4 മുതൽ 10 വരെയുള്ള സ്ഥാനങ്ങൾ നേടിയ താരങ്ങളുടെ പേര് ചുവടെ ചേർക്കുന്നു
4.ലൂയിസ് സുവരെസ് – 483 മത്സരങ്ങൾ 18 ഹാട്ട്രിക്കുകൾ
5. ഗോമേസ് -479 മത്സരങ്ങളിൽ നിന്ന് 17 ഹാട്ട്രിക്കുകളാണ് ഈ ജർമൻ താരം സ്വന്തമാക്കിയത്.
6.സെർജിയോ അഗ്യുറോ – 629 മൽസരങ്ങളിൽ നിന്ന് 17 ഹാട്ട്രിക്കുകൾ.
7.എഡിസൺ കവാനി – 609 മൽസരങ്ങളിൽ നിന്ന് 14 ഹാട്ട്രിക്കുകൾ
8.ഹാരി കെയ്ൻ -371 മത്സരങ്ങളിൽ നിന്ന് 13 ഹാട്ട്രിക്കുകൾ
9.സ്ലാട്ടൻ ഇബ്രാഹിംവിച് – 639 മൽസരങ്ങളിൽ നിന്ന് 13 ഹാട്ട്രിക്കുകൾ
10.തിയറി ഹെൻറി – 472 മത്സരങ്ങളിൽ നിന്ന് 11 ഹാട്ട്രിക്കുകൾ