in

LOVELOVE OMGOMG LOLLOL AngryAngry CryCry

PSG-യിൽ കൂടുതൽ വരുമാനം വാങ്ങുന്ന താരങ്ങൾ മെസ്സിയും നെയ്മറും, PSG താരങ്ങളുടെ ലിസ്റ്റ് ഇങ്ങനെയാണ്

ഒരുപാട് മികച്ച താരങ്ങൾ അണിനിരക്കുന്ന പിസ്ജി ടീമിലെ ഒട്ടുമിക്ക താരങ്ങളെല്ലാം ലോകം മുഴുവൻ അറിയപ്പെടുന്നവരാണ്. എന്തായാലും പാരിസ് സെന്റ് ജർമയിൻ ടീമിലെ മുഴുവൻ താരങ്ങളുടെയും പിസ്ജിയിൽ നിന്നുള്ള വരുമാനം എത്രയാണെന്ന് നമുക്ക് നോക്കാം. നിലവിലുള്ള കരാർ അനുസരിച്ചാണ് ഈ വിവരങ്ങൾ നൽകുന്നത്.

PSG Stars

യൂറോപ്യൻ ഫുട്ബോളിലെ താരതിളക്കമുള്ള ക്ലബ്ബാണ് പാരിസ് സെന്റ് ജർമയിൻ. ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ, സെർജിയോ റാമോസ് തുടങ്ങി ഈ ഫ്രഞ്ച് ക്ലബ്ബിന്റെ നിരയിൽ ഉൾപ്പെടുന്നത് നിരവധി സൂപ്പർ താരങ്ങൾ തന്നെയാണ്.

ഇതുവരെ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച മത്സരമായ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ കിരീടം സ്വന്തമാക്കാൻ കഴിയാത്ത പിസ്ജി, കഴിഞ്ഞ സമ്മറിൽ മെസ്സിയും റാമോസുമടക്കമുള്ള നിരവധി മികച്ച താരങ്ങളെ ടീമിലെത്തിച്ചു.

മികച്ച താരങ്ങൾക്ക് വേണ്ടി പണം മുടക്കാൻ ഒരു മടിയുമില്ലാത്തവരാണ് പിസ്ജി എന്ന് തെളിയിക്കാൻ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ ട്രാൻസ്ഫർ തന്നെ വലിയ ഉദാഹരണം. 2017-ൽ എഫ്സി ബാഴ്സലോണയിൽ നിന്ന് ലോകഫുട്ബോൾ ചരിത്രത്തിലെ റെക്കോർഡ് ട്രാൻസ്ഫർ തുകക്കാണ് നെയ്മർ ജൂനിയർ പാരിസിലെത്തുന്നത്.

PSG Stars

ഒരുപാട് മികച്ച താരങ്ങൾ അണിനിരക്കുന്ന പിസ്ജി ടീമിലെ ഒട്ടുമിക്ക താരങ്ങളെല്ലാം ലോകം മുഴുവൻ അറിയപ്പെടുന്നവരാണ്. എന്തായാലും പാരിസ് സെന്റ് ജർമയിൻ ടീമിലെ മുഴുവൻ താരങ്ങളുടെയും പിസ്ജിയിൽ നിന്നുള്ള വരുമാനം എത്രയാണെന്ന് നമുക്ക് നോക്കാം. നിലവിലുള്ള കരാർ അനുസരിച്ചാണ് ഈ വിവരങ്ങൾ നൽകുന്നത്.

– ലയണൽ മെസ്സി – പ്രതിവർഷം 52 മില്യൺ പൗണ്ട് – ആഴ്ചയിൽ £1,000,000

– നെയ്മർ – പ്രതിവർഷം 31.3 മില്യൺ പൗണ്ട് – ആഴ്ചയിൽ £602,000

– കൈലിയൻ എംബാപ്പെ – പ്രതിവർഷം 21.47 മില്യൺ പൗണ്ട് – ആഴ്ചയിൽ £413,000

– മാർക്കോ വെറാട്ടി – പ്രതിവർഷം 12.27 മില്യൺ പൗണ്ട് – ആഴ്ചയിൽ £236,000

– മാർക്വീഞ്ഞോസ് – പ്രതിവർഷം 12.27മില്യൺ പൗണ്ട് – ആഴ്ചയിൽ £236,000

– സെർജിയോ റാമോസ് – പ്രതിവർഷം 11.59 മില്യൺ പൗണ്ട് – ആഴ്ചയിൽ £223,000

– ഡോണരുമ്മ – പ്രതിവർഷം 11.07മില്യൺ പൗണ്ട് – ആഴ്ചയിൽ £213,000

– കൈലർ നവാസ് – പ്രതിവർഷം 10.23 മില്യൺ പൗണ്ട് – ആഴ്ചയിൽ £197,000

– വൈഞ്ഞാൽഡം – പ്രതിവർഷം 9.36മില്യൺ പൗണ്ട് – ആഴ്ചയിൽ £180,000

– അഷ്റഫ് ഹക്കിമി – പ്രതിവർഷം 8.84മില്യൺ പൗണ്ട് – ആഴ്ചയിൽ £170,000

– പ്രെസ്നെൽ കിംപെംബെ – പ്രതിവർഷം 8.52മില്യൺ പൗണ്ട് – ആഴ്ചയിൽ £164,000

– മൗറോ ഇക്കാർഡി – പ്രതിവർഷം 8.16 മില്യൺ പൗണ്ട് – ആഴ്ചയിൽ £157,000

– ലിയാൻഡ്രോ പരേഡെസ് – പ്രതിവർഷം 7.69 മില്യൺ പൗണ്ട് – ആഴ്ചയിൽ £148,000

– ഏഞ്ചൽ ഡി മരിയ – പ്രതിവർഷം 7.17 മില്യൺ പൗണ്ട് – ആഴ്ചയിൽ £138,000

– ജുവാൻ ബെർനാറ്റ് – പ്രതിവർഷം 7.17 മില്യൺ പൗണ്ട് – ആഴ്ചയിൽ £138,000

– ആൻഡർ ഹെരേര – പ്രതിവർഷം 6.65 മില്യൺ പൗണ്ട് – ആഴ്ചയിൽ £128,000

– ഇദ്രിസ്സ ഗ്യൂയെ – പ്രതിവർഷം 5.148 മില്യൺ പൗണ്ട് – ആഴ്ചയിൽ £99,000

– അബ്ഡൗ ഡയല്ലോ – പ്രതിവർഷം 4.78മില്യൺ പൗണ്ട് – ആഴ്ചയിൽ £92,000

– ലെവിൻ കുർസാവ – പ്രതിവർഷം 4.62 മില്യൺ പൗണ്ട് – ആഴ്ചയിൽ £89,000

– തിലോ കെഹ്‌റർ – പ്രതിവർഷം 4.05 മില്യൺ പൗണ്ട് – ആഴ്ചയിൽ £78,000

– റഫിഞ്ഞ – പ്രതിവർഷം 3.48 മില്യൺ പൗണ്ട് – ആഴ്ചയിൽ £67,000

– ജൂലിയൻ ഡ്രാക്‌സ്‌ലർ – പ്രതിവർഷം 3.06 മില്യൺ പൗണ്ട് – ആഴ്ചയിൽ £59,000

– സെർജിയോ റിക്കോ – പ്രതിവർഷം 2.13 മില്യൺ പൗണ്ട് – ആഴ്ചയിൽ £41,000

– കോളിൻ ഡാഗ്ബ – പ്രതിവർഷം 1.14 മില്യൺ പൗണ്ട് – ആഴ്ചയിൽ £22,000

– നുനോ മെൻഡസ് – പ്രതിവർഷം 462,800 പൗണ്ട് – ആഴ്ചയിൽ £8,900

– അലക്സാണ്ടർ ലെറ്റെല്ലിയർ – പ്രതിവർഷം 390,000 പൗണ്ട് – ആഴ്ചയിൽ £7,500

– എറിക് ജൂനിയർ ദിന എബിംബെ – പ്രതിവർഷം 275,600 പൗണ്ട് – ആഴ്ചയിൽ £5,300

– ബാൻഡിയോഗൗ ഫാഡിഗ – പ്രതിവർഷം 78,000 പൗണ്ട് – ആഴ്ചയിൽ £1,500

– സാവി സിമോൺസ് – പ്രതിവർഷം 41,600 പൗണ്ട് – ആഴ്ചയിൽ £800

നിരാശ, കാത്തിരിപ്പ് തുടരുന്നു, കേപ്ടൗണിൽ 79 ൽ വീണ് വിരാട് കോലി…

ക്രിസ്റ്റ്യാനോയെ എത്തിക്കുവാൻ PSGയുടെ വമ്പൻ നീക്കം, സിദാന്റെ കീഴിൽ മെസ്സി റൊണാൾഡോ നെയ്മർ ത്രയം…