in

ലോകത്തിലെ എറ്റവും മോശം സെൽഫ് ഗോൾ, ഗോൾ കീപ്പർ എയറിൽ വീഡിയോ…

Josue Duverger

ഫുട്ബോൾ ചരിത്രത്തിൽ എന്നും എല്ലായിപ്പോഴും വിമർശിക്കപ്പെടുന്ന സംഗതികളിൽ ഒന്നാണ് സെൽഫ് ഗോൾ.
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിലുമുണ്ടായിരുന്നു ഒരു സെൽഫ് ഗോൾ ജർമൻ താരം മാറ്റ് ഹെമ്മൽസിന്റെ വകയായിരുന്നു ആ ഗോൾ.

പല സെൽഫ് ഗോളകളെയും നമുക്ക് ഒരുപരിധിവരെ ഒക്കെ നീതീകരിക്കാൻ കഴിയുന്നതാണ്. എതിരാളികളുടെ ഉറച്ച ഗോൾ ശ്രമങ്ങൾ ഒഴിവാക്കാൻ നോക്കുമ്പോൾ സ്വാഭാവികമായും
ചിലപ്പോൾ സെൽഫ് ഗോളുകൾ വഴങ്ങേണ്ടി വന്നേക്കാം.

എന്നാൽ തികച്ചും അനാവശ്യമായ സെൽഫ് ഗോളുകളും ഫുട്ബോൾ ചരിത്രത്തിൽ നിരവധി ഉണ്ടായിട്ടുണ്ട്.
അതിനൊരു ക്ലാസിക് ഉദാഹരണമായിരുന്നു ഹെയ്തി ഗോൾകീപ്പർ ജോസു ഡ്യുവർജറുടെത്.

നോർത്ത് അമേരിക്കൻ സ്ലോട്ടിൽ നടക്കുന്ന 2022 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിടലായിരുന്നു ഈ പിഴവ്.
കാനഡയ്ക്കെതിരെ നടന്ന മത്സരത്തിൽ ഹെൽത്ത് സെന്റർ ബാക്ക് കെവിൻ ലാ ഫ്രാൻസ് നൽകിയ ഒട്ടും അപകടകരമല്ലാത്ത വളരെ ലളിതമായ ഒരു പാസ് ആണ് ഹെയ്ത്തി ഗോൾ കീപ്പറുടെ ഗുരുതരമായ പിഴവുമൂലം ഗോൾ ആയി മാറിയത്.

പന്തിനു മേലുള്ള ഗോൾ കീപ്പറുടെ ആദ്യ പിഴച്ചുപോയ എങ്കിലും വീണ്ടും പന്തുതട്ടി കളയാൻ ഉള്ള അവസരം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അവിശ്വസനീയമാംവിധം അദ്ദേഹം പിഴവ് വരുത്തുകയായിരുന്നു.

21 വയസു മാത്രം പ്രായമുള്ള ഹെയ്ത്തി ഗോൾകീപ്പർ അതുവരെ മത്സരത്തിൽ ഉടനീളം വളരെ മികച്ച പ്രകടനമായിരുന്നു നടത്തിയത് എന്തായാലും ഈ ഒരു പിഴവിന് ശേഷം ഹെയ്തി ഗോൾകീപ്പർ ക്ക് സോഷ്യൽമീഡിയയിൽ ട്രോളുകളുടെ ചാകരയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പിന്നാലെ പോഗ്ബയും കാരണം ഇസ്ലാം മത വിശ്വാസമോ??

സഞ്ചോയെ പറ്റി അലക്സ് ഫെർഗൂസൺ പറയുന്നു