ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ ആവേശകരമായ മത്സരത്തോടെ മുന്നേറുകയാണ്. ഒട്ടേറെ താരങ്ങളുടെ മികച്ച പ്രകടനമാണ് നമ്മൾ ഇതോടകം കണ്ടു കഴിഞ്ഞത്. നിലവിലെ സീസണിൽ 57 മത്സരങ്ങൾ നിന്നും 169 ഗോളുകളാണ് പിറന്നത്.
ഇതിൽ 30 ഗോളുമായി സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയത് മുംബൈ സിറ്റി എഫ്സിയാണ്. ഏറ്റവും കുറവ് ഗോൾ നേടിയത് ബംഗളുരു എഫ്സിയും (ഏഴ് ഗോളുകൾ). കേരള ബ്ലാസ്റ്റേഴ്‌സ് ആണേൽ ഇതുവരെ 18 ഗോളുകളാണ് നേടിയത്.
നമ്മുക്ക് ഇനി ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ മുന്നേറ്റ താരങ്ങൾ ആരൊക്കെയാണ് എന്ന് നോകാം. 4.16 കോടിയുമായി മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ മുംബൈ സിറ്റി എഫ്സി താരം ജോർജ്ജ് പെരേര ഡിയാസാണ് പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ.
രണ്ടാം സ്ഥാനത്ത് മുൻ ബ്ലാസ്റ്റേഴ്‌സ് താരവും നിലവിൽ എഫ്സി ഗോവ താരം അൽവാരോ വാസ്‌ക്വസും ഒഡിഷ എഫ്സി താരം ഡീഗോ മൗറീഷ്യോമാണുള്ളത്. ഇരുവരുടെയും മാർക്കറ്റ് വാല്യൂ 3.33 കോടിയാണ്.
2.19 കോടിയുമായി ബംഗളുരു എഫ്സി താരം റോയ് കൃഷ്ണയും മുംബൈ സിറ്റി എഫ്സി താരം ഗ്രെഗ് സ്റ്റുവർട്ടുമാണ് മൂന്നാം സ്ഥാനത്ത്. 2.50 കോടിയുമായി എടികെ മോഹൻ ബഗാൻ താരം ലിസ്റ്റൺ കൊളാക്കോയാണ് ടോപ്പ് ടെനിലെ ഏക ഇന്ത്യൻ സാനിധ്യം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ മുന്നേറ്റ താരങ്ങളായ ഡിമിട്രിയോസ് ഡയമന്റകോസിന്റെ മാർക്കറ്റ് വാല്യൂ 2.08 കോടിയും അപ്പോസ്തോലോസ് ജിയാനോവിന്റെ മാർക്കറ്റ് വാല്യൂ 2.50 കോടിയുമാണ്.