ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ വമ്പൻ ഇടപാടുകളാണ് ഓരോ ക്ലബ്ബുകളും നടത്തിയിരിക്കുന്നത്. ഒട്ടേറെ മികച്ച വിദേശ താരങ്ങളാണ് ഈ സീസണിൽ ഐഎസ്എലിൽ എത്തിയിരിക്കുന്നത്.
ഇനി നമ്മുക്ക് ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മൂല്യമേറിയ താരങ്ങൾ ആരൊക്കെ എന്ന് പരിശോധിക്കാം. ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം ഐഎസ്എൽ കളിക്കുന്നതിൽ ഏറ്റവും മുല്ല്യമേറിയ താരം മോഹൻ ബഗാന്റെ ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ജാമി മക്ലരെനാണ്.
ഏകദേശം 12 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ, പട്ടികയിൽ രണ്ടാം സ്ഥാനത് മോഹൻ ബഗാന്റെ താരം തന്നെയായ ഓസ്ട്രേലിയൻ മുന്നേറ്റ താരം ജെസൺ കമ്മിംഗ്സാണ്. കമ്മിംഗ്സിന്റെ മാർക്കറ്റ് വാല്യൂ വരുന്നത് ഏകദേശം എട്ട് കോടിയാണ്.
പട്ടികയിൽ മൂന്നാം സ്ഥാനത് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ വിദേശ സൈനിങ്ങായ ജീസസ് ജിമെന്സാണ്. ജീസസിന്റെ മാർക്കറ്റ് വാല്യൂ വരുന്നത് ഏകദേശം 7.2 കോടിയാണ്. അതോടൊപ്പം മറ്റ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ 6.4 കോടി മാർക്കറ്റ് വാല്യൂമായി ആറാം സ്ഥാനത്തും 5.2 കോടി മാർക്കറ്റ് വാല്യൂമായി നോഹ സദൗയി പട്ടികയിൽ പത്താം സ്ഥാനത്തുമാണ്.
മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ ഡിമിട്രിയോസ് ഡയമൻ്റകോസ് 5.6 കോടി മാർക്കറ്റ് വാല്യൂമായി ഒമ്പതാം സ്ഥാനത്താണ്. ഐഎസ്എലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടിക ഇതാ….