ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധകേന്ദ്രികരിക്കാനാണ് വിരാട് കോഹ്ലി ആർസിബിയുടെയും ഇന്ത്യൻ ടീമിന്റെയും ടി20 ഫോർമാറ്റിലെ നായകസ്ഥാനം രാജിവെച്ചത്. എന്നാൽ ഇന്ത്യൻ ടീമിന് ഒരൊറ്റ ക്യാപ്ടൻ മതിയെന്ന അന്നത്തെ ബിസിസിഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിയുടെ തീരുമാനത്തിൽ കോഹ്‌ലിക്ക് ഇന്ത്യൻ ടീമിന്റെ ടി20 നായകസ്ഥാനത്തിന് പിന്നാലെ ഏകദിന- ടെസ്റ്റ് ടീമിലെയും നായകസ്ഥാനം നഷ്ടമായി. എന്നാലിപ്പോൾ കോഹ്ലി വീണ്ടും നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു എന്നുള്ള വാർത്തകൾ പുറത്ത് വരികയാണ്.
ALSO READ: രോഹിത് അകത്ത്, പാണ്ട്യ പുറത്ത്; കൊടൂര ട്വിസ്റ്റിന് മുംബൈ ഇന്ത്യൻസ്
ആർസിബിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നത് പ്രകാരം അടുത്ത ഐപിഎൽ സീസണിൽ വിരാട് കോഹ്ലി ആർസിബിയുടെ നായകനായേക്കുമെന്നാണ്. നിലവിൽ ആർസിബിയുടെ നായകനായ ഫാഫ് ഡുപ്ലെസിയെ ആർസിബി അടുത്ത സീസണിലേക്ക് നിലനിർത്തില്ലെന്നും റിപോർട്ടുകൾ പുറത്ത് വന്നിരുന്നു.
ALSO READ: വെൽകം ബാക്ക് യുവി; യുവരാജ് സിങ് ഐപിഎൽ ടീമിന്റെ പരിശീലകനാവുന്നു
ഫാഫിനെ ആർസിബി ഒഴിവാക്കുന്ന സാഹചര്യത്തിൽ കൊഹ്‌ലിയെ അടുത്ത സീസണിൽ നായകനാക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം എന്നാണ് വിവരങ്ങൾ. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച സാഹചര്യത്തിൽ ആർസിബിയുടെ നായകസ്ഥാനം വീണ്ടും കോഹ്ലി ഏറ്റെടുമെന്നുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
ALSO READ: സഞ്ജുവിന്റെ നായകസ്ഥാനത്തേക്ക് കണ്ണ് വെച്ച് രണ്ട് താരങ്ങൾ; റോയൽസിലെ കാര്യവും സുരക്ഷിതമല്ല
അതേ സമയം, ലോകേഷ് രാഹുലിനെ ടീമിലെത്തിച്ച് ടീമിന്റെ നായകനാക്കാൻ ആർസിബി ശ്രമിക്കുന്നു എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് എത്രത്തോളം ശെരിയാണ് എന്ന കാര്യം വ്യക്തമല്ല. കൊഹ്‌ലിയെ നായകനാക്കാൻ മാനേജ്‌മെന്റ് ഉദ്ദേശിച്ചാൽ ലോകേഷ് രാഹുലിനെ ആർസിബി സ്വന്തമാക്കാൻ സാധ്യതയില്ല.
ALSO READ: ഐപിഎൽ ടീം സ്വന്തമാക്കാൻ അദാനിയും; സ്വന്തമാക്കുക മുൻ ചാമ്പ്യന്മാരെ
അതേ സമയം അടുത്ത സീസണിൽ ഫാഫ്, മാക്‌സ്‌വെൽ എന്നിവരെ ആർസിബി റിലീസ് ചെയ്‌തേക്കും. കോഹ്ലി, സിറാജ്, രജത് പടിധാർ, വിൽ ജാക്സ് എന്നിവരെ ആർസിബി നിലനിർത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.