in

LOVELOVE

ആദ്യ രഞ്ജി കിരീടം സ്വന്തമാക്കി മധ്യ പ്രദേശ്..

108 റൺസ് പിന്തുടരാൻ ഇറങ്ങിയ മധ്യ പ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബേയ് നഷ്ടമായെങ്കിലും ഹിമൻഷു മന്ത്രിയും ശുഭം ശർമയും ഇന്നിങ്സ് മുന്നോട്ട് നയിച്ചു.ഒടുവിൽ മധ്യ പ്രദേശിന് ആറു വിക്കറ്റ് വിജയം.

42 ആം രഞ്ജി ട്രോഫി കിരീടം ലക്ഷ്യം വെച്ച് വന്ന മുംബൈയെ കീഴടക്കി മദ്യപ്രദേശ്. രഞ്ജിയുടെ ചരിത്രത്തിലെ തങ്ങളുടെ ആദ്യത്തെ മാത്രം കിരീടം. മുംബൈയെ വീഴ്ത്തിയത് ആറു വിക്കറ്റിന്

ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റൻ പ്രിത്വി ഷാ ആദ്യ ദിവസം തന്നെ ബാറ്റിംഗ് തെരെഞ്ഞെടുത്തു. ജെയ്സവാളിന്റെ ഫിഫ്റ്റിയും സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം തുടർന്ന സർഫാരാസിന്റെ സെഞ്ച്വറിയുടെയും മികവിൽ 374 റൺസ് നേടി. മധ്യപ്രദേശിന് വേണ്ടി ഗൗരവ് യാഥാവ്‌ നാല് വിക്കറ്റ് സ്വന്തമാക്കി.

മുംബൈയുടെ 374 റൺസിന് മധ്യപ്രദേശിന്റെ മറുപടി 536 റൺസായിരുന്നു.യഷ് ദുബേയും, രജത് പറ്റിഡറും, ശുഭം ശർമയും സെഞ്ച്വറി നേടി. മുംബൈക്ക്‌ വേണ്ടി ഷമ്സ് മുലാനി അഞ്ചു വിക്കറ്റ് സ്വന്തമാക്കി..

ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാമത്തെ ഇന്നിങ്സ് ആരംഭിച്ച മുംബൈക്ക്‌ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. സർഫാരസിന്റെയും പൃഥി ഷായും സുവേഡ് പാർക്കറിനും മികച്ച തുടക്കം ലഭിച്ചുവെങ്കിലും 269 റൺസിന് മുംബൈ പുറത്തായി. കുമാർ കാർത്തികേയ മധ്യ പ്രാദേശിന് വേണ്ടി നാല് വിക്കറ്റ് സ്വന്തമാക്കി.

108 റൺസ് പിന്തുടരാൻ ഇറങ്ങിയ മധ്യ പ്രദേശിന് തുടക്കത്തിൽ തന്നെ യഷ് ദുബേയ് നഷ്ടമായെങ്കിലും ഹിമൻഷു മന്ത്രിയും ശുഭം ശർമയും ഇന്നിങ്സ് മുന്നോട്ട് നയിച്ചു.ഒടുവിൽ മധ്യ പ്രദേശിന് ആറു വിക്കറ്റ് വിജയം.

ഇന്ത്യ ഇന്ന് അയർലണ്ടിനെതിരെ, സഞ്ജു ആദ്യ ഇലവനിൽ??

48 മണിക്കൂർ അകലെ മാത്രം ഡയസിന്റെ തിരിച്ചുവരവ്..