in , ,

LOVELOVE OMGOMG LOLLOL

കളിക്കളത്തെ വിസ്മയിപ്പിക്കാൻ ഇനി ധോണി ഉണ്ടാവില്ല; ഇത് അവസാന സീസൺ

നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിച്ചിരുന്നു .പിന്നീട് കുറച്ച് വർഷങ്ങളിലായി ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

വരാനിരിക്കുന്ന ഐ പിഎല്ലോടുകൂടി മഹേന്ദ്ര സിംഗ് ധോണി ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് റിപ്പോർട്ടുകൾ. ദി ടെലഗ്രാഫ് എന്ന മാധ്യമമാണ് ഇതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള റിപ്പോർട്ടുകൾ പുറത്ത് വീട്ടിരിക്കുന്നത്.

നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും മഹേന്ദ്ര സിംഗ് ധോണി വിരമിച്ചിരുന്നു .പിന്നീട് കുറച്ച് വർഷങ്ങളിലായി ധോണി ഐപിഎല്ലിൽ ചെന്നൈ സൂപ്പർകിങ്സിന് വേണ്ടി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

കഴിഞ്ഞ സീസണിൽ ധോണി ചെന്നൈ സൂപ്പർകിങ്സിന്റെ നായക സ്ഥാനത്ത്‌ നിന്ന് ഒഴിവായിരുന്നു. പകരം രവീന്ദ്ര ജഡേജ ആയിരുന്നു ചെന്നൈ സൂപ്പർകിങ്സിനെ നയിച്ചത്. എന്നാൽ ജഡേജയുടെ കീഴിൽ ചെന്നൈയ്ക്ക് മുന്നേറാൻ സാധിക്കാത്തതോടെ വീണ്ടും ധോണി നായക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.

അടുത്ത വർഷവും ധോണി തന്നെയായിരിക്കും ചെന്നൈ സുപ്പർകിങ്സിനെ നയിക്കുക. എന്നാൽ അടുത്ത വർഷത്തെ ഐപിഎല്ലോട് കൂടി ധോണി ഐപിഎൽ കരിയറിനും തിരശീല കുറിക്കുമെന്നാണ് ടെലഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഐപിഎല്ലിൽ നിന്ന് വിരമിക്കുന്ന ധോണി ശേഷം ഇന്ത്യൻ ടീമിന്റെ സ്റ്റാഫ്‌ അംഗമായി ചുമതലയെൽക്കുമെന്നാണ് ടെലെഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനോടകം തന്നെ ബിസിസിഐ ഇന്ത്യൻ ടി- ട്വന്റി ടീമിന്റെ ഡയറക്ടർ സ്ഥാനത്തേക്ക് ധോണിയെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ധോണി അടുത്ത സീസണിലെ ഐപി എൽ കഴിഞ്ഞതിന് ശേഷം തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയും പിന്നീട് ഇന്ത്യൻ ടീമിന്റെ ഡയറക്ടർ ആയി ചുമതല ഏൽക്കുകയും ചെയ്യും.

അവൻ കഴിഞ്ഞ സീസണിന്റെ നഷ്ടം നികത്തുയാണ്; ബ്ലാസ്റ്റേഴ്‌സ് താരത്തെ പറ്റി ആശാൻ

നാട്ടിലേക്ക് മടങ്ങില്ല, അൽവരോക്കൊപ്പം ലൂണ ഗോവയിലുണ്ടാകും