in ,

LOVELOVE OMGOMG LOLLOL

ഇത് തലയുടെ രാജതന്ത്രം..

ഇത് ആദ്യമായി അല്ല ധോണി ഇത്തരത്തിൽ ഒരു ഫീൽഡ് പൊള്ളാർഡിന് സെറ്റ് ചെയ്യുന്നത്.2010 ഐ പി എൽ ഫൈനലിൽ പൊള്ളാർഡിനെ ഇതേ രീതിയിൽ ചെന്നൈ പുറത്താക്കിയിരുന്നു. എന്തായാലും ആവേശകരമായ മത്സരം പുരോഗമിക്കുകയാണ്.

മഹേന്ദ്ര സിംഗ് ധോണി, ലോകം കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ. ചെന്നൈ സൂപ്പർ കിങ്സിനെ നാല് ഐ പി എൽ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി. ഈ സീസണിന് മുന്നേ ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞിരുന്നു.

നിലവിലെ ക്യാപ്റ്റൻ രവീന്ദ്ര ജഡേജക്ക്‌ കീഴിൽ മോശം പ്രകടനമാണ് ചെന്നൈ കാഴ്ച വെക്കുന്നത്.പക്ഷെ ഇന്നത്തെ മത്സരത്തിൽ ധോണിയുടെ തന്ത്രത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ പൊള്ളാർഡിന്റെ വിക്കറ്റ് ചെന്നൈ നേടിയിരുന്നു. എന്തായിരുന്നു ഈ തന്ത്രം എന്ന് നമുക്ക് പരിശോധിക്കാം.

പൊള്ളാർഡ് സ്ട്രൈറ്റിൽ നല്ല രീതിയിൽ കളിക്കുന്ന ഒരു താരമാണ്. അദ്ദേഹത്തിന്റെ റൺസുകളിൽ പലതും സ്ട്രൈറ്റ് ഓണും സ്ട്രൈറ്റ് ഓഫുമാണ്. അത് കൊണ്ട് തന്നെ ക്യാപ്റ്റൻ ജഡേജ ധോണിയുടെ നിർദേശ പ്രകാരം സ്റ്റമ്പിന് പുറകിൽ ബൗണ്ടറി ലൈനിൽ ശിവം ദുബെയെ നിയമിച്ചു. തീക്ഷണ എറിഞ്ഞ പന്തിൽ പൊള്ളാർഡ് ദുബെക്ക്‌ ക്യാച്ച് നൽകി മടങ്ങി.

ഇത് ആദ്യമായി അല്ല ധോണി ഇത്തരത്തിൽ ഒരു ഫീൽഡ് പൊള്ളാർഡിന് സെറ്റ് ചെയ്യുന്നത്.2010 ഐ പി എൽ ഫൈനലിൽ പൊള്ളാർഡിനെ ഇതേ രീതിയിൽ ചെന്നൈ പുറത്താക്കിയിരുന്നു. എന്തായാലും ആവേശകരമായ മത്സരം പുരോഗമിക്കുകയാണ്.

ഹിറ്റ് മാൻ അല്ല ഇനി ഡക്ക് മാൻ, നാണക്കേടിന്റെ റെക്കോഡുമായി രോഹിത് ശർമ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വധഭീഷണി 24 മണിക്കൂറിനുള്ളിൽ കുടുംബമടക്കം ബോംബിട്ട് നശിപ്പിക്കുമെന്നു സന്ദേശം