ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ലോകത്തിലെ തന്നെ മികച്ച ആരാധക പിന്തുണയുള്ള ടീമുകളിൽ ഒന്നാണ് എന്നും ബ്ലാസ്റ്റേഴ്സ്.
കഴിഞ്ഞ മത്സരത്തിൽ മുഹമ്മദൻസിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കൊൽക്കത്തയിൽ വെച്ച് നടന്ന മത്സരത്തിൽ ഒരുപാട് അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. റഫറി പെനാൽറ്റി അനുവദിക്കാത്തതുകൊണ്ടുതന്നെ മുഹമ്മദൻസിന്റെ ആരാധകർ അക്രമാസക്തരായിരുന്നു.
തുടർന്ന് ചെരുപ്പുകളും മരക്കഷണങ്ങളും ഉൾപ്പെടെയുള്ള സാധനസാമഗ്രികൾ അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. മാത്രമല്ല ബ്ലാസ്റ്റേഴ്സ് ഗോൾ നേടിയപ്പോൾ ആഘോഷിച്ച ആരാധകർക്ക് നേരെയും ഇവരുടെ ആക്രമണങ്ങൾ ഉണ്ടായി. വാട്ടർ ബോട്ടിലുകളും മരക്കഷണങ്ങളും എറിയുകയായിരുന്നു. മൂത്രം നിറച്ച ബോട്ടുലു എല്ലാം വലിച്ചെറിഞ്ഞു.
അതായത് AIFF കൂടുതൽ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതുവഴി കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ഇതിനേക്കാൾ വലിയ ശിക്ഷകൾ മുഹമ്മദൻസിന് ലഭിക്കുമെന്ന് ഉറപ്പാണ്.സ്റ്റേഡിയം ബാൻ വരെ ലഭിക്കാൻ സാധ്യതയുണ്ട്.അവരുടെ ആരാധകരുടെ പെരുമാറ്റത്തിന് വലിയ വിമർശനങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.ഇതിനേക്കാൾ കൂടുതൽ കടുത്ത ശിക്ഷ നൽകണമെന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്.