ISL ൽ ഇതുവരെ സൈനീങ്ങുളെല്ലാം ട്രെയിലർ മാത്രമാണ്. ഇനി യഥാർത്ഥ ട്രെയിനിംഗ് നടത്താൻ പോകുന്നത് സിറ്റി ഗ്രൂപ്പിൻറെ ഉടമസ്ഥാവകാശത്തിൽ ഉള്ള മുംബൈ സിറ്റി എഫ് സി ആണ്.
ഇതുവരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ATK മോഹൻ ബഗാൻ ബഹുദൂരം മുന്നിലാണെങ്കിലും മുംബൈ സിറ്റി ഇതുവരെയും കളി തുടങ്ങിയിട്ടില്ല.
സിറ്റി ഗ്രൂപ്പിനെ പോലെ വളരെ വലിയൊരു പ്രസ്ഥാനത്തിൻറെ പിൻബലമുള്ള മുംബൈ സിറ്റിയ സംബന്ധിച്ചിടത്തോളം വലിയ പ്രൊഫൈൽ ഉള്ള വിദേശ താരങ്ങൾ അത്ര ബുദ്ധിമുട്ടൊന്നുമല്ല. മുംബൈ സിറ്റിയുടെ പ്രധാന താരങ്ങളെ ഇത്തവണ മറ്റ് ടീമുകൾ കൊണ്ടുപോയാൽ പോലും അവർക്ക് യാതൊരു ബുദ്ധിമുട്ടുമില്ല.
ഗോവയിൽ നിന്ന് കോടികൾ വാരി എറിഞ്ഞ് അവരുടെ അതേ ടീമിനെ അതുപോലെ പൊക്കിയ മുംബൈയ്ക്ക്
പണം ഒരു പ്രശ്നമല്ല. സിറ്റി ഗ്രൂപ്പിൻറെ ലോകമെമ്പാടുമുള്ള വിവിധ അക്കാദമികളിൽ നിന്നും പുതിയ താരങ്ങളെ കൂടി എത്തിക്കാൻ അവർ ശ്രമിക്കുന്നുണ്ട്.
ഇത്തവണ ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും സംബന്നമായ ഒരു വിദേശ നിര നിറക്കാൻ പോകുന്നത് മുംബൈ സിറ്റി ആയിരിക്കും. തങ്ങളുടെ സൈനിങ്ങുകളെപ്പറ്റിയും പുതിയ താരങ്ങളെ പറ്റിയും പ്രത്യേകിച്ചും വിദേശ താരങ്ങളെ പറ്റിയും ആർക്കും യാതൊരു സൂചനപോലും നൽകാതെ അണിയറയിൽ കടുത്ത നീക്കത്തിലാണ് മുംബൈ സിറ്റി അധികൃതർ.
ഇത്ര വലിയ പിൻബലമുള്ള ഒരു ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം വലിയ സൈനിങ്ങുകൾ എന്നത് ഒട്ടും പ്രയാസകരമായ ഒരു സംഗതിയല്ല. ബ്ലാസ്റ്റേഴ്സിനെയും മോഹൻബഗാനെയും ഗോവയെയും എല്ലാം കളിക്കാൻ വിട്ടിട്ട് അവർ ഗാലറിയിൽ ഇരുന്ന് കളി കാണുകയാണ്.
മുംബൈ കളത്തിലിറങ്ങി കഴിഞ്ഞാൽ കൊൽക്കത്തയുടെ സൈനിങ് എല്ലാം നിഷ്പ്രഭം ആകും എന്നത് ഉറപ്പാണ്.
മോഹൻബഗാൻ താരം റോയ് കൃഷ്ണയെ ആയിരുന്നു അവർ ആദ്യമൊന്നും വെച്ചത് എന്നാൽ യൂറോക്കപ്പിൽ ഉൾപ്പെടെ പ്രതിഭ തെളിയിച്ച താരങ്ങളുമായി കൊൽക്കത്ത അണിനിരക്കുമ്പോൾ അവർക്ക്വെറുതെ ഇരിക്കാൻ കഴിയില്ല അടുത്ത ദിവസങ്ങളിൽ തന്നെ മുംബൈ സിറ്റിയുടെ വക ബംബർ സൈനിങ്ങുകൾ ഇന്ത്യൻ സൂപ്പർ ലീഗ് പിടിച്ചുകുലുക്കി കൊണ്ടുവരും.