in , ,

AngryAngry OMGOMG LOLLOL CryCry

നാഷണൽ ക്യാമ്പിലേക്ക് മുംബൈ താരങ്ങളെ വിട്ട് നൽകാതെ മുംബൈ സിറ്റി എഫ് സി..

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും വിവാദം. ഈ തവണ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്.തനിക്ക് ആവശ്യമുള്ള മുംബൈ താരങ്ങളെ മുംബൈ സിറ്റി എഫ് സി വിട്ട് നൽകിയില്ലെന്നാണ് ആരോപണം.

ഇന്ത്യൻ ഫുട്ബോളിൽ വീണ്ടും വിവാദം. ഈ തവണ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്.തനിക്ക് ആവശ്യമുള്ള മുംബൈ താരങ്ങളെ മുംബൈ സിറ്റി എഫ് സി വിട്ട് നൽകിയില്ലെന്നാണ് ആരോപണം.

ആറു മുംബൈ സിറ്റി താരങ്ങളെയാണ് പരിശീലകൻ നാഷണൽ ക്യാമ്പിലേക്ക് വിളിച്ചത്.ഏഷ്യൻ കപ്പിന്റെ തയ്യാറെടുപ്പിന് വേണ്ടിയാണ് താരങ്ങളോട് ക്യാമ്പിലേക്ക് എത്താൻ ആവശ്യപെട്ടത്.എന്നാൽ മുംബൈ ഈ ആവശ്യം തള്ളി.

എ എഫ് സി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് തങ്ങൾക്ക് താരങ്ങളെ ആവശ്യമുണ്ടെന്നായിരുന്നു മുംബൈയുടെ പക്ഷം.അത് കൊണ്ട് തന്നെ മുംബൈ താരങ്ങളെ വിട്ട് നൽകിയില്ല.ഈ ഒരു സാഹചര്യത്തിൽ ആറ് എന്നത് പരിശീലകൻ ചുരുക്കി മൂന്നാക്കി.

രാഹുൽ ഭേകേ, അപൂയ, ബിബിൻ സിംഗ് എന്നിവരാണ് ഈ മൂന്നു താരങ്ങൾ.ഏപ്രിൽ 26 ന്ന് മുംബൈയുടെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അവസാനിച്ചതാണ്. മെയ്‌ 10 ന്നായിരുന്നു നാഷണൽ ക്യാമ്പിൽ എത്തേണ്ടത്. പക്ഷെ താരങ്ങൾ വിട്ട് നൽകാൻ മുംബൈ ഒരുക്കമായിരുന്നില്ല. ഇത് പരിശീലകനെയും ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനയും ഒരേ പോലെ ആശ്ചര്യപ്പെടുത്തി.

ഫിഫയുടെ നിയമം അനുസരിച്ചു നിലവിൽ മുംബൈ സിറ്റി എഫ് സി ക്കെതിരെ നടപടി ഒന്നും ഇന്ത്യൻ ഫുട്ബാൾ ഫെഡറേഷൻ സ്വീകരിക്കാൻ സാധിക്കില്ല. ഇത് നോൺ -ഫിഫ വിൻഡോ ആയതിനാൽ തന്നെ ക്ലബ്ബുകൾക്ക് മാത്രമാകും ഏതു താരത്തെ ടീമിൽ നിന്ന് വിട്ട് അയക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നത്. എന്തായാലും മുംബൈ സിറ്റി എഫ് സി യുടെ ഈ നടപടി എല്ലാ ഇന്ത്യൻ ഫുട്ബോൾ ആരാധകരെയും ഒരേ പോലെ ആശ്ചര്യപ്പെടുത്തിരിക്കുകയാണ്.

അർജന്റീനയുടെ അപ്പീൽ തള്ളി, മാറ്റിവെച്ച അർജന്റീന ബ്രസീൽ മത്സരം നടക്കും..

ബ്ലാസ്റ്റേഴ്‌സ് ഗോൾ വല കാക്കാൻ ചെക്കൻ രണ്ട് കൊല്ലം കൂടി ഇവിടെ കാണും, ഔദ്യോഗിക പ്രഖ്യാപനം നടത്തി ബ്ലാസ്റ്റേഴ്‌സ്.