in ,

മുംബൈ സിറ്റിക്ക് മുന്നിൽ കിടിലൻ ഐഎസ്എൽ റെക്കോർഡുകൾ തകരുന്നു?

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും സുവർണ്ണ കാലത്തിലൂടെയാണ് മുംബൈ സിറ്റി എഫ്സി കടന്ന് പോവുന്നത്. സീസണിലെ ഏറ്റവും മികച്ച ടീമാണ് മുംബൈ എന്ന് അടിവരയിട്ട് പറയാം.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും സുവർണ്ണ കാലത്തിലൂടെയാണ് മുംബൈ സിറ്റി എഫ്സി കടന്ന് പോവുന്നത്. സീസണിലെ ഏറ്റവും മികച്ച ടീമാണ് മുംബൈ എന്ന് അടിവരയിട്ട് പറയാം.

സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും തോൽവിയറിയാതെ മുന്നേറുന്ന ഏക ടീം കൂടിയാണ് മുംബൈ സിറ്റി എഫ്സി.സീസണിൽ ഇതോടകം 15 മത്സരങ്ങളിൽ നിന്നും 39 പോയിന്റ് ടീം നേടി കഴിഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിൽ പുതിയ റെക്കോർഡ് കൂടിയും തങ്ങളുടെ പേരിൽ സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ. കഴിഞ്ഞ 10 മത്സരങ്ങൾ ജയിച്ചതോടെ ഐഎസ്എല്ലിൽ ഏറ്റവും കൂടുതൽ തുടർച്ചയായ മത്സരങ്ങൾ ജയിക്കുന്ന ടീമായി മാറിയിരിക്കുകയാണ് മുംബൈ.

2021-22 കാലയളവിൽ ജംഷഡ്പൂർ എഫ്‌സിയുടെ തുടർച്ചയായ ഏഴ് വിജയങ്ങളുടെ റെക്കോർഡാണ് മുംബൈ സിറ്റി എഫ്സി തകർത്തത്. സീസൺ അവസാനിക്കാത്തതുകൊണ്ട് മുംബൈയുടെ വിജയഗാഥ ഇനിയും കൂടാൻ സാധ്യതയുണ്ട്.

ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത് ബംഗളൂരു എഫ്സിയാണ്. ബംഗളൂരു എഫ്സി കിരീടം ചൂടിയ 2017-18 കാലയളവിൽ തുടർച്ചയായ ആറു മത്സരങ്ങൾ ജയിച്ചാണ് ബംഗ്ലൂരു ഈ പട്ടികയിൽ ഇടം നേടിയത്.

എന്തിരുന്നാലും മികച്ച ഫോമിൽ തന്നെയാണ് മുംബൈ സിറ്റി എഫ്സിയുള്ളത്. ഈ സീസണിലെ ഷീൽഡ് കപ്പ് ജേതാക്കളാവാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീം കൂടിയാണ് മുംബൈ.

ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണിയുമായി ഗോവൻ ആരാധകർ..

ബ്രസീലിയൻ ഇതിഹാസതാരത്തെ ലൈംഗികപീഡന കേസിൽ അറസ്റ്റ് ചെയ്തു….