in , , ,

LOVELOVE

ആകാശ് മിശ്രക്ക്‌ വേണ്ടി മുംബൈ സിറ്റിയും രംഗത്ത്..

ഹൈദരാബാദ് എഫ് സി അവരുടെ ഏറ്റവും മികച്ച യുവ താരം ആകാശ് മിശ്രയെ കൈവിടുമോ. ഇപ്പോൾ അത്തരത്തിലുള്ള സൂചനകളാണ് ലഭിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ താരത്തിന് വേണ്ടി മുംബൈ സിറ്റിയും രംഗത്തുണ്ടെന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വാർത്തകൾ.

പ്രമുഖ മാധ്യമമായ ട്രാൻസ്ഫർ മാർക്കറ്റാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. നിലവിൽ ഹൈദരാബാദ് എഫ് സി യിൽ കളിക്കുന്ന ആകാശ് മിശ്രയിൽ ബ്ലാസ്റ്റേഴ്‌സും താല്പര്യം കാണിച്ചിരുന്നു.16.66 മില്യൺ ഇന്ത്യൻ രൂപയാണ് നിലവിൽ താരത്തിന്റെ മാർക്കറ്റ് വാല്യൂ.

20 വയസുള്ള ഈ പ്രതിരോധ നിര താരം കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ് സി ക്ക്‌ വേണ്ടി 20 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും മൂന്നു അസ്സിസ്റ്റും സ്വന്തമാക്കിയിരുന്നു.ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പ്രധാന പൊസിഷൻ .ഇന്ത്യൻ ആരോസിൽ നിന്നാണ് താരം ഹൈദരാബാദിലേക്ക് എത്തിയത്.

2020 ഒക്ടോബർ 16 ന്ന് 4.02 മില്യൺ ട്രാൻസ്ഫർ ഫീ വഴിയാണ് താരം ഹൈദരാബാദിലേക്കെത്തിയത് .ഹൈദരാബാദിന് വേണ്ടി 43 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളും നാല് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.കഴിഞ്ഞ സീസണിൽ ഹൈദരാബാദിനെ ലീഗ് വിജയികൾ ആക്കിയതിൽ നിർണായക പങ്ക് വഹിച്ചതും ആകാശ് മിശ്രയായിരുന്നു.

വിരമിക്കൽ പ്രഖ്യാപനം നടത്തി റയുഡു, ചെന്നൈ മാനേജ്മെന്റ് ഇടപെട്ട് പ്രഖ്യാപനം പിൻവലിച്ചു..

ബ്ലാസ്റ്റേഴ്സിന്റെ ചരിത്രം പറയുന്ന യൂട്യൂബ് സീരീസ് നാളെ പുറത്തിറങ്ങും..