in ,

LOVELOVE

കിടിലൻ പോരാട്ടം?ഗോൾമഴയിൽ മുങ്ങി ഐഎസ്എൽ

മുംബൈ സിറ്റി എഫ്സിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് ഒപ്പത്തിനൊപ്പം കാഴ്ച വെച്ചത്. ഹൈദരാബാദിന് വേണ്ടി ജാവോ വിക്ടർ ഇരട്ടഗോളുകൾ നേടിയതിനൊടോപ്പം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹൈദരാബാദ് ക്യാപ്റ്റൻ സ്വന്തമാക്കി. മുംബൈ സിറ്റി എഫ്സിക്ക്‌ വേണ്ടി സീസണിലെ സൂപ്പർ സൈനിങ് ഗ്രേഗ് സ്റ്റുവർട് 1 ഗോൾ, 1 അസിസ്റ്റ് നേടി നടത്തിയ മിന്നുംപ്രകടനവും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

തലങ്ങും വിലങ്ങും ഗോൾമഴ പെയ്ത് ഐഎസ്എല്ലിലെ മൂന്നാം മത്സരം, ആവേശം തുളുമ്പിയ ഇന്ത്യൻ സൂപ്പർ ലീഗിലെ ചാമ്പ്യൻമാർ തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടിയ മത്സരം 3-3 എന്ന സ്കോറിന്റെ തകർപ്പൻ സമനിലയിൽ കലാശിച്ചു.

മുംബൈ സിറ്റി എഫ്സിയുടെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മികച്ച പ്രകടനമാണ് ഒപ്പത്തിനൊപ്പം കാഴ്ച വെച്ചത്. ഹൈദരാബാദിന് വേണ്ടി ജാവോ വിക്ടർ ഇരട്ടഗോളുകൾ നേടിയതിനൊടോപ്പം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹൈദരാബാദ് ക്യാപ്റ്റൻ സ്വന്തമാക്കി. മുംബൈ സിറ്റി എഫ്സിക്ക്‌ വേണ്ടി സീസണിലെ സൂപ്പർ സൈനിങ് ഗ്രേഗ് സ്റ്റുവർട് 1 ഗോൾ, 1 അസിസ്റ്റ് നേടി നടത്തിയ മിന്നുംപ്രകടനവും അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ 23-മിനിറ്റിൽ സനയുടെ സെൽഫ് ഗോളിലൂടെ മുന്നിലെത്തിയ മുംബൈ സിറ്റി എഫ്സിക്കെതിരെ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റി ഗോളാക്കി മാറ്റി ഹൈദരാബാദ് എഫ്സി ക്യാപ്റ്റൻ ജാവോ വിക്ടർ ആദ്യ പകുതി സമനിലയിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഹാളിചരൻ നർസറിയിലൂടെ ലീഡ് നേടിയെടുത്ത ഹൈദരാബാദിനെതിരെ സൂപ്പർ താരം ഗ്രേഗ് സ്റ്റുവർട് മുംബൈ സിറ്റി എഫ്സിയെ ഒപ്പമെത്തിച്ചു. മുംബൈ സിറ്റി എഫ്സി ജേഴ്സിയിൽ സ്റ്റുവർട് നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.

എന്നാൽ മത്സരത്തിലെ രണ്ടാം ഗോളുമായ് ജാവോ വിക്ടർ 3-2 എന്ന സ്കോർബോർഡിൽ നിലവിലെ ഐഎസ്എൽ ചാമ്പ്യൻമാർക്ക് ലീഡ് നേടികൊടുത്തു. പിന്നീട് മത്സരം അവസാന നിമിഷങ്ങളിലേക്ക് കടക്കാനൊരുങ്ങുവേ ഗ്രേഗ് സ്റ്റുവർട് നൽകിയ പന്തിൽ നിന്നും ഗോൾ സ്കോർ ചെയ്ത് ആൽബർട്ടോ നോഗുവേര മുംബൈ സിറ്റി എഫ്സിയുടെ സമനില ഗോൾ നേടി.

ഇതോടെ സ്കോർബോർഡിൽ 3-3 എന്ന തെളിഞ്ഞ ഗോൾമഴ പെയ്ത ആവേശ മത്സരം അവസാന വിസിൽ ഉയർന്നപ്പോൾ സമനിലയിൽ അവസാനിക്കുകയായിരുന്നു. നാളെ നടക്കുന്ന അടുത്ത ഐഎസ്എൽ മത്സരത്തിൽ ATK മോഹൻ ബഗാൻ തങ്ങളുടെ ഹോം മത്സരത്തിൽ ചെന്നൈയിൻ സിറ്റി എഫ്സിയെ നേരിടും.

സൺ‌ഡേ കളറാക്കാൻ ഇന്ന് ഐഎസ്എല്ലിൽ ഉഗ്രൻ പോരാട്ടം?

ഇങ്ങനെ പോയാൽ ശെരിയാവില്ല!! ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ പ്രതിഷേധത്തിനൊരുങ്ങുന്നു..