in ,

LOLLOL

ഐഎസ്എൽ ഫൈനൽ ഫേവറിറ്റ് മുംബൈ അറീന?കൊച്ചിയും കൊൽക്കത്തയും ലിസ്റ്റിൽ..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ അവസാന ഘട്ട മത്സരങ്ങളോട് അടുത്ത് കൊണ്ടിരിക്കുകയാണ്. പ്ലേ ഓഫ്‌ ഉറപ്പിക്കാൻ വാശിയെറിയ പോരാട്ടങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒമ്പതാം സീസൺ അവസാന ഘട്ട മത്സരങ്ങളോട് അടുത്ത് കൊണ്ടിരിക്കുകയാണ്. പ്ലേ ഓഫ്‌ ഉറപ്പിക്കാൻ വാശിയെറിയ പോരാട്ടങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.

നിലവിൽ പ്ലേഓഫ്‌ ഉറപ്പാക്കിയ രണ്ട് ക്ലബ്ബുകൾ മുംബൈയും ഹൈദരാബാദുമാണ്. എന്നാൽ ബാക്കിയുള്ള നാല് സ്ഥാനങ്ങൾക് കേരള, എടികെ, ഗോവ, ബംഗളുരു, ഒഡിഷ തമ്മിൽ വാശിയെറിയ പോരാട്ടമാണ് അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് ഔദ്യോഗികമായി കഴിഞ്ഞ ദിവസം പ്ലേഓഫ്‌ സെമിഫൈനൽ ഫോർമാറ്റ്‌ പുറത്ത് വിട്ടിരുന്നു. മാർച്ച്‌ 7 മുതലാണ് പ്ലേ ഓഫ്‌ പോരാട്ടങ്ങൾ ആരംഭിക്കുക. സെമിഫൈനലുകൾ മാർച്ച്‌ 12നും.

എന്നാൽ ഇപ്പോഴ് ആരാധകരുടെ ഇടയിൽ ഏറെ ചർച്ച വിഷയമാവുന്ന കാര്യമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിന്റെ തിയ്യതിയും വേദിയെയും കുറിച്ച്. റിപ്പോർട്ടുകൾ പ്രകാരം മാർച്ച്‌ 18നായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനൽ.

എന്നാൽ വേദിയുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായിയൊരു റിപ്പോർട്ട്‌ പുറത്ത് വന്നിട്ടില്ല. എന്നാൽ പ്രശസ്ത ഇന്ത്യൻ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹാവോ ഐഎസ്എൽ ഫൈനൽ വേദിയെ കുറിച്ചോരു സൂചന തന്നിയിരിക്കുകയാണ്.

ഐഎസ്എൽ ഫൈനൽ നടക്കാൻ ഏറ്റവും കൂടുതൽ സാധ്യത മുംബൈയുടെ ഹോം ഗ്രൗണ്ടായ മുംബൈ അറീനയിൽ നടക്കാനാണ് എന്നാണ് മാർക്കസിന്റെ റിപ്പോർട്ട്‌. എന്നാൽ കൊൽക്കത്തയുടെ ഹോം ഗ്രൗണ്ടായ സാൾട്ട് ലേക്‌ സ്റ്റേഡിയത്തിനും കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനും സാധ്യത ഉണ്ട്. എന്തിരുന്നാലും വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതലായി വിശദാംശങ്ങൾ പുറത്തുവരും.

നായകസ്ഥാനം തെറിച്ചേക്കും; രോഹിത് ശർമയ്ക്കെതിരെ നിർണായക നീക്കങ്ങൾ

ബ്രസീൽ പരിശീലകനായി ആര് വരും?സാധ്യതാ പട്ടികയിൽ നാല് കോച്ചുമാർ