ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ വളരെയധികം ആവേശക്കരമായി മുന്നേറുകയാണ്. ഓരോ ക്ലബ്ബിനെയെയും ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് രംഗത്ത് വരുന്നത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം മുംബൈ സിറ്റി എഫ്സി മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ജോർജ്ജ് പെരേര ഡിയാസിന്റെ പകരക്കാരനെ കണ്ടത്തിയിരിക്കുകയാണ്.
ഗ്രീക്ക് മുന്നേറ്റ താരമായ നിക്കോളാസ് കരേലിസിനെയാണ് മുംബൈ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ ബ്രെന്റ്ഫോഡ് ബെൽജിയൻ വമ്പന്മാരായ KRC ജനക് എന്നി ടീമുകൾക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ് നിക്കോളാസ് കരേലിസ്.
അതോടൊപ്പം താരം ഗ്രീക്ക് നാഷണൽ ടീമിനായി 19 മത്സരങ്ങൾ നിന്ന് മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.