in , , ,

LOVELOVE LOLLOL OMGOMG AngryAngry

4 പഴയ പുലികളെ തിരിച്ചെത്തിക്കാൻ മുംബൈ ഇന്ത്യൻസ്; ലേലത്തിൽ ലക്ഷ്യമിടുന്നത് ഈ താരങ്ങളെ

രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നീ അഞ്ച് താരങ്ങളെയാണ് മുംബൈ നിലനിർത്തിയത്. നിലനിർത്തിയ താരങ്ങളെ കൂടാതെ മെഗാ ഓക്ഷനിൽ ഒരു പിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കാനാണ് മുംബൈയുടെ പ്ലാൻ. മെഗാ ഓക്ഷനിൽ മുംബൈ പ്രധാനമായും തങ്ങളുടെ അഞ്ച് മുൻ താരങ്ങളെ വീണ്ടും ടീമിലെത്തിക്കാനുള്ള ശ്രമം നടത്തിയേക്കും. മുംബൈ വീണ്ടും തിരിച്ച് ടീമിലെത്തിക്കാൻ പദ്ധതിയിടുന്ന അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം…

ഐപിഎൽ റിറ്റൻഷനിൽ അഞ്ച് താരങ്ങളെയാണ് മുംബൈ ഇന്ത്യൻസ് നിലനിർത്തിയത്. രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ട്യ, സൂര്യകുമാർ യാദവ്, തിലക് വർമ്മ എന്നീ അഞ്ച് താരങ്ങളെയാണ് മുംബൈ നിലനിർത്തിയത്. നിലനിർത്തിയ താരങ്ങളെ കൂടാതെ മെഗാ ഓക്ഷനിൽ ഒരു പിടി മികച്ച താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തമാക്കാനാണ് മുംബൈയുടെ പ്ലാൻ. മെഗാ ഓക്ഷനിൽ മുംബൈ പ്രധാനമായും തങ്ങളുടെ അഞ്ച് മുൻ താരങ്ങളെ വീണ്ടും ടീമിലെത്തിക്കാനുള്ള ശ്രമം നടത്തിയേക്കും. മുംബൈ വീണ്ടും തിരിച്ച് ടീമിലെത്തിക്കാൻ പദ്ധതിയിടുന്ന അഞ്ച് താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം…

  1. ഡി കോക്ക്

2019- 2021 വരെ മുംബൈ ഇന്ത്യൻസിൽ കളിച്ച താരമാണ് 31 കാരനായ ഡി കോക്ക്. ഇത്തവണ ഇഷാൻ കിഷനെ മുംബൈ കൈവിട്ട സാഹചര്യത്തിൽ ഓപണിംഗും കീപ്പിങ്ങും കൈകാര്യം ചെയ്യുന്ന ഇടം കൈയ്യനായ ഡി കോക്ക് അതിന് പറ്റിയ പകരക്കാരനാണ്. ലേലത്തിൽ ഇഷാനെ വീണ്ടും ടീമിലെത്തിക്കണമെങ്കിൽ മുംബൈയ്ക്ക് വലിയ തുക ചിലവഴിക്കേണ്ടി വരും. എന്നാൽ അത്ര വലിയ തുക മുടക്കാതെ ഇഷാന്റെ പകരക്കാരനായി കൊണ്ട് വരാൻ സാധിക്കുന്ന താരമായതിനാൽ മെഗാ ലേലത്തിൽ മുംബൈ ഡി കോക്കിനെ ലക്ഷ്യം വെയ്ക്കുന്നുണ്ട്.

2.ട്രെന്റ് ബോൾട്ട്

2022 ലെ മെഗാ ഓക്ഷനിൽ മുംബൈയ്ക്ക് നിലനിർത്താൻ പറ്റാതെ പോയ ഇടം കൈയ്യൻ ബൗളറാണ് ബോൾട്ട്. ഇപ്പോഴും മുംബൈ ഒരു ഇടം കൈയ്യൻ ബൗളറുടെ അഭാവം നേരിടുന്നുണ്ട്. അതിനാൽ മുംബൈ ഈ മെഗാ ലേലത്തിൽ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് ബോൾട്ട്.

3.യുസ്‌വേന്ദ്ര ചഹാൽ

ടീമിന്റെ സ്പിന്നിങ് വിഭാഗം ശക്തിപ്പെടുത്താനായി മുംബൈ ലേലത്തിൽ ലക്ഷ്യം വെയ്ക്കുന്ന പ്രധാന താരമാണ് യുസ്‌വേന്ദ്ര ചഹാൽ. 2011 മുതൽ 2013 വരെ മുംബൈ ഇന്ത്യൻസിൽ ഭാഗമായ ചാഹലിനെ വീണ്ടും ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് മുംബൈ.

  1. നിതീഷ് റാണാ

ഇത്തവണ കെകെആർ നിലനിർത്താത്ത താരമാണ് നിതീഷ്. 2015 മുതൽ 2017 വരെ മുംബൈക്കായി കളിച്ച ഈ ഇടം കൈയ്യൻ ഓൾറൗണ്ടറെ വീണ്ടും ടീമിലെത്തിക്കാൻ മുംബൈയ്ക്ക് പദ്ധതിയുണ്ട്.

index: Former Stars Mumbai Indians Could Sign in IPL 2025 Mega Auction

പിഴവുകൾ തിരുത്തി അവൻ വരുന്നു; ബ്ലാസ്റ്റേഴ്‌സ് താരം തിരിച്ചെത്തുന്നു

മുംബൈയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സ്; സൂപ്പർ താരം തിരിച്ചത്തും; സാധ്യത ഇലവൻ ഇപ്രകാരം