ഐപിഎൽ മെഗാ ലേലത്തിന് മുമ്പ് ആറ് താരങ്ങളെ ഒരു ടീമിന് നിലനിർത്താമെന്നാണ് ബിസിസിഐ നിയമം. പല ടീമുകളും തങ്ങൾ നിലനിർത്തേണ്ട താരങ്ങളുടെ കാര്യത്തിൽ ഏകദേശധാരണയിലെത്തിയിട്ടുണ്ട്. താരങ്ങളെ നിലനിർത്തുന്ന കാര്യത്തിൽ ആരാധകർ ഉറ്റുനോക്കുന്ന ടീമാണ് മുംബൈ ഇന്ത്യൻസ്. ഇപ്പോഴിതാ മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന താരങ്ങളുടെ കാര്യത്തിൽ നിർണായക അപ്‌ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്.
ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് നിർണായക റിപോർട്ടുകൾ പുറത്ത് വിടുന്ന റേവ് സ്പോർട്സിന്റെ റിപ്പോർട്ടർ രോഹിത് ജുഗ്‌ലാന്റെ റിപ്പോർട്ട് പ്രകാരം മുംബൈ ഇന്ത്യൻസിന്റെ ആദ്യ റിറ്റൻഷൻ പേസർ ജസ്പ്രീത് ബുംറയാണെന്നാണ്. അതിനർത്ഥം മുംബൈ ഇത്തവണ ഏറ്റവും ഉയർന്ന പ്രതിഫലം കൊടുത്ത് നിലനിർത്തുന്ന താരം ബുംറയാണെന്നാണ് സാരം.
രോഹിത് ശർമയെ മുംബൈ നിലനിർത്തില്ല എന്നർത്ഥം കൂടി ഇതിനുണ്ട്. മുംബൈയുടെ ആദ്യ റിറ്റൻഷൻ ബുമ്രയായതിനാൽ രോഹിത് മുംബൈ വിടുമെന്ന് ഉറപ്പാണ്. കൂടാതെ നായകൻറെ കാര്യത്തിലും ഒരു വമ്പൻ അപ്‌ഡേറ്റ് ഉണ്ട്.
രോഹിത് ജുഗ്‌ലാന്റെ റിപ്പോർട്ട് പ്രകാരം സൂര്യകുമാർ യാദവ് അടുത്ത സീസണിൽ മുംബൈയുടെ നായകനാവുമെന്നാണ്. ഇത് വരെ ഈ രണ്ട് താരങ്ങളുടെ കാര്യത്തിൽ മാത്രമേ മുംബൈ തിരുമാനമെടുത്തിട്ടുള്ളു. ബാക്കിയുള്ള താരങ്ങളിൽ ഉടൻ പുതിയ അപ്‌ഡേറ്റ് ഉണ്ടാവുമെന്നും അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.
ചുരുക്കി പറഞ്ഞാൽ ബുംറ മുംബൈയുടെ ആദ്യ റിറ്റൻഷനും സൂര്യകുമാർ യാദവ് അടുത്ത സീസണിൽ ടീമിന്റെ പുതിയ നായകനാവുമെന്നുമാണ് രോഹിത് ജുഗ്‌ലാന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.