മെഗാ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യൻസ് ഏതൊക്കെ താരങ്ങളെയായിയിരിക്കും നിലനിർത്തുക എന്ന കാര്യത്തിൽ ആരാധകർക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഹർദിക് പാണ്ട്യയെ തിരിച്ച് കൊണ്ട് വന്ന് നായകനാക്കിയതിലൂടെ മുംബൈ ഇന്ത്യൻസിലുണ്ടായ ഭിന്നത മൂലം സീനിയർ താരങ്ങളായ രോഹിത്, സൂര്യ, ബുംറ തുടങ്ങിയവർ ടീം വിടുമോയെന്ന ആശങ്ക ആരാധകർക്കുണ്ടായിരുന്നു. എന്നാൽ എല്ലാ ആശങ്കകൾക്കും വിരാമമിട്ട് മുംബൈ തങ്ങൾ നിലനിർത്തേണ്ട താരങ്ങളെ പറ്റിയുള്ള ധാരണയിലെത്തിയിരിക്കുകയാണ്.
ഡൽഹിയിൽ ട്വിസ്റ്റ്; പന്തിനെ നായക സ്ഥാനത്ത് നിന്ന് മാറ്റുന്നു; പകരം മറ്റൊരു താരം
രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ട്യ, ജസ്പ്രീത് ബുംറ എന്നീ 4 താരങ്ങളെയാണ് മുംബൈ നിലനിർത്താൻ ഒരുങ്ങുന്നതെന്നാണ് എക്സ്പ്രസ്സ് സ്പോർട്സ് റിപ്പോർട്ടർ ദേവേന്ദ്ര പാണ്ട്യ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ കഴിഞ്ഞ സീസണോടെ ക്യാപ്റ്റൻ സ്ഥാനം നഷ്‌ടമായ രോഹിത് ശർമ ഇനിയും മുംബൈയുടെ പ്രധാന താരമായി തുടരും.
സഞ്ജുവിനൊപ്പം മറ്റൊരു താരത്തെ കൂടി 18 കോടിയ്ക്ക് നിലനിർത്താനൊരുങ്ങി രാജസ്ഥാൻ
ഒരു ടീമിന് ആറു താരങ്ങളെയാണു പരമാവധി നിലനിര്‍ത്താൻ സാധിക്കുക. അതിൽ അഞ്ചു പേർവരെ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ളവരാകാം.രണ്ട് അൺകാപ്ഡ് താരങ്ങളെയും ടീമുകൾക്കു നിലനിര്‍ത്താൻ സാധിക്കും. എന്നാൽ ഈ നാല് താരങ്ങളെ മാത്രം നിലനിർത്താനാണ് മുംബൈയുടെ തീരുമാനം. അൺകാപ്ഡ് ഇന്ത്യൻ താരമായി ആരെയും നിലനിർത്താൻ മുംബൈയ്ക്കു താൽപര്യമില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ആശ്വാസം; ഇമ്പാക്ട് പ്ലേയർ നിയമം ബിസിസിഐ പിൻവലിച്ച് തുടങ്ങി
4 താരങ്ങളെ മാത്രം നിലനിർത്തുന്നതോടെ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ, തിലക് വർമ്മ എന്നിവരെ മുംബൈ കൈവിടും. എന്നാൽ 4 താരങ്ങളെ മാത്രം നിലനിർത്തുന്നത് കൊണ്ട് മുംബൈയ്ക്ക് ലേലത്തിൽ ആർടിഎം ഉപയോഗിക്കാൻ കഴിയും. ഇഷാൻ കിഷൻ, തിലക് വർമ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ് തുടങ്ങിയ താരങ്ങളെ ലേലത്തിലൂടെയോ ആർടിഎമ്മിലോടോടെയോ സ്വന്തമാക്കാനായിരിക്കും മുംബൈയുടെ ശ്രമം.
ഇതിഹാസം എയറിൽ; സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ മുൻ ഇന്ത്യൻ താരത്തെ എയറിൽ കയറ്റി ആരാധകർ
രോഹിത്, പാണ്ഡ്യ, ബുമ്ര, സൂര്യകുമാർ എന്നിവരെ നിലനിർത്തുന്നതോടെ മുംബൈയുടെ പഴ്സിൽനിന്ന് 61 കോടിയോളം രൂപ കുറയും. ഇതോടെയാണ് മുംബൈ മറ്റ് താരങ്ങളെ നിലനിർത്താൻ താല്പര്യം കാണിക്കാത്തത്.