ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024-25 സീസൺ മുന്നോടിയായുള്ള മെഗാ ഓക്ഷൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിന് മുന്നോടിയായി ഐപിഎൽ ടീമുകളൊക്കെ ഏതൊക്കെ താരങ്ങളെ നിലനിർത്തുമെന്ന് അറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് ആരാധകർ.
ഇപ്പോളിത ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ നിലനിർത്താനുള്ള ഒരുക്കങ്ങളിലാണ് മുംബൈ ഇന്ത്യൻസ്. ഒട്ടേറെ പ്രമുഖ മാധ്യമങ്ങൾ ഈയൊരു കാര്യം റിപ്പോർട്ട് ചെയുന്നുണ്ട്.
രോഹിതിന് പുറമെ നിലവിലെ മുംബൈ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ, സൂര്യ കുമാർ യാഥവ്, ജസ്പ്രീത് ബുംറ എന്നിവരെയും നിലനിർത്താനുള്ള നീക്കങ്ങളിലാണ് മുംബൈ ഇന്ത്യൻസ്.
നേരത്തെ വന്ന റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമ്മ മുംബൈ വിടുമെന്നൊക്കെയാണ്. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരം ഉടൻ തന്നെ പുറത്ത് വരുന്നതാണ്.