മുംബൈ ഇന്ത്യൻസ് അടുത്ത സീസണിലേക്ക് ആരെയൊക്കെ നിലനിർത്തുമെന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഒരു ടീമിന് 4 താരങ്ങളെ മാത്രമായിരിക്കും നിലനിർത്താനാവുക എന്നതാണ് ഒടുവിൽ വന്ന സൂചനകൾ. അങ്ങനെയങ്കിൽ നിലനിർത്താൻ മുംബൈ നിരയിൽ ആളുണ്ട്. ഹർദിക് പാണ്ട്യ, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ബുമ്ര, തിലക് വർമ്മ എന്നിങ്ങനെ ഒട്ടനവധി താരങ്ങൾ മുംബൈ നിരയിലുണ്ടെങ്കിലും ടീമിലെ പടലപിണക്കം മുംബൈയ്ക്ക് മുന്നിൽ തലവേദനയാണ്.
ഹർദിക് പാണ്ട്യയ്ക്കെതിരെ ടീമിലെ ഒരു വിഭാഗം തിരിഞ്ഞതും രോഹിതിന് നായകസ്ഥാനം നഷ്ടമായതും സൂര്യകുമാറും ബുമ്രയും നായകസ്ഥാനം ആഗ്രഹിക്കുന്ന സഹചര്യത്തിലും ഏതൊക്കെ 4 താരങ്ങളെയാണ് നിലനിർത്തേണ്ടത് എന്ന കാര്യത്തിൽ മുംബൈ വിയർക്കും. നവംബർ മാസത്തിൽ മാത്രമേ നിലനിർത്തുന്ന താരങ്ങളെ കുറിച്ചുള്ള പൂർണവിവരം ലഭിക്കുകയുള്ളു.
നിലനിർത്തേണ്ട താരങ്ങളെ കുറിച്ച് തലവേദനയുണ്ടെങ്കിലും അടുത്ത സീസണിലേക്ക് മെഗാലേലത്തിലൂടെ ടീമിലെത്തിക്കേണ്ട താരങ്ങളെ കുറിച്ച് മുംബൈയ്ക്ക് കൃത്യമായ ധാരണയുണ്ടാവുമെന്നുറപ്പാണ്. 2020 ന് ശേഷം കിരീടം നേടാനാവാത്ത മുംബൈ മികച്ച താരങ്ങളെ മെഗാ ലേലത്തിൽ നോട്ടമിടുമെന്നുറപ്പാണ്. ഇത്തരത്തിൽ മുംബൈ മെഗാ ലേലത്തിൽ സ്വന്തമാക്കാൻ സാധ്യതയുള്ള 4 താരങ്ങളെ പരിശോധിക്കാം..
ഗ്ലെൻ ഫിലിപ്പ് & റാഷിദ് ഖാൻ
റഷീദ് ഖാനെ മുംബൈ നോട്ടമിട്ടിട്ട് നാളുകളേറെയായി. ലേലത്തിൽ പല തവണ വഴുതിപ്പോയ റാഷിദിനെ ഇത്തവണ ഗുജറാത്ത് നിലനിർത്തിയില്ലെങ്കിൽ മുംബൈ ഉറപ്പായും ലേലത്തിൽ ടീമിലെത്തിക്കാൻ ശ്രമിക്കും. മികച്ച ബൗളർ എന്നതിലുപരി ബാറ്റിങ്ങിലും ടീമിന് സഹായകരമാവാൻ റാഷിദിന് സാധിക്കും. റാഷിദ് ഖാനെ കൂടാതെ മുംബൈ നോട്ടമിടാൻ സാധ്യതയുള്ള മറ്റൊരു താരമാണ് കിവീസ് വെടിക്കെട്ട് താരം ഗ്ലെൻ ഫിലിപ്പ്. കിറോൺ പൊള്ളാർഡിന് ശേഷം ഫിനിഷിങ് റോളിലേക്ക് ടിം ഡേവിഡ് വന്നെങ്കിലും വെടിക്കെട്ട് മാത്രം അന്യമായി. ലേലത്തിൽ ഫിലിപ്പിനെ ടീമിലെത്തിച്ചാൽ മുംബൈയ്ക്ക് ഫിനിഷിങ്ങിലെ പോരായ്മ മറികടക്കാം. കൂടാതെ ബൗളിങ്ങും കീപ്പിങ്ങും വശമുള്ള താരമാണ് ഫിലിപ്പ്.
ട്രെന്റ് ബൗൾട് & മുഹമ്മദ് ഷമി
2020 – 21 സീസണിൽ മുംബൈ ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു ബുമ്രയും ബൗൾട്ടും. 2022 ലെ മെഗാ ലേലത്തിന് മുമ്പ് ബോൾട്ടിനെ നിലനിർത്താൻ ആവാത്തത് മുംബൈയുടെ ബൗളിങിങ് നിറയെ നന്നേ ബാധിച്ചു. ജോഫ്രെ ആർച്ചർ അടക്കം പിന്നീട് മുംബൈയ്യ്ക്കായി കളിച്ചെങ്കിലും ബുമ്രയ്ക്ക് നല്ലൊരു കൂട്ട്ക്കെട്ട് കിട്ടിയില്ല. അതിനാൽ ഇത്തവണ ലേലത്തിൽ അവർ ബോൾട്ടിനെയും ഷമിയെയും നോട്ടമിട്ടാൽ അത്ഭുതപ്പെടാനില്ല.
കൂടുതൽ കായിക വാർത്തകൾക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ