ഇന്ത്യൻ സൂപ്പർ ലീഗിന് മുന്നോടിയായുള്ള സമ്മർ ട്രാൻസ്ഫർ വിൻഡോ ആവേശകരമായി മുന്നേറുകയാണ്. ഓരോ ദിവസവും കഴിയുബോൾ ഒട്ടേറെ അഭ്യൂഹംങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിത്ത ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെയധികം സന്തോഷകരമായ വാർത്തയാണ് വരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മുംബൈ സിറ്റി എഫ്സിയുടെ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ്. എന്നാൽ താരത്തിന്റെ പേരോ പൊസിഷനൊ ഒന്നും വ്യക്തമല്ല. നിലവിൽ സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ്. അതുകൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് എല്ലാ മികച്ച താരങ്ങളുടെ ലഭ്യത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്.
അതോടൊപ്പം ഇന്ത്യൻ നാഷണൽ ടീമിലെ പ്രധാന പ്രതിരോധ താരം ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പ്രീതം കൊട്ടൽ അല്ലാതെയുള്ള മറ്റൊരു താരമാണ് ബ്ലാസ്റ്റേഴ്‌സുമായി കരാറിലെത്തിയിരിക്കുന്നു. എന്തായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.