in , ,

CryCry LOLLOL OMGOMG AngryAngry LOVELOVE

ആർച്ചറിന്റെ കാര്യത്തിൽ മുംബൈയ്ക്ക് വീണ്ടും തിരിച്ചടി

ഐ പി എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ്ങിലെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജോഫ്ര ആർച്ചർ .കഴിഞ്ഞ മെഗാലേലത്തിലാണ് മുംബൈ ഇന്ത്യൻസ് ജോഫ്ര ആർച്ചറെ ലേലത്തിലൂടെ ടീമിലെത്തിക്കുന്നത് . എന്നാൽ കഴിഞ്ഞ സീസണിൽ മുംബൈക്കു വേണ്ടി കളിക്കാൻ ജോഫ്ര ആർച്ചർക്ക് സാധിച്ചിരുന്നില്ല . പരിക്കായിരുന്നു അതിനുള്ള കാരണം .

ഐ പി എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ്ങിലെ ഏറ്റവും വലിയ പ്രതീക്ഷയാണ് ജോഫ്ര ആർച്ചർ .കഴിഞ്ഞ മെഗാലേലത്തിലാണ് മുംബൈ ഇന്ത്യൻസ് ജോഫ്ര ആർച്ചറെ ലേലത്തിലൂടെ ടീമിലെത്തിക്കുന്നത് . എന്നാൽ കഴിഞ്ഞ സീസണിൽ മുംബൈക്കു വേണ്ടി കളിക്കാൻ ജോഫ്ര ആർച്ചർക്ക് സാധിച്ചിരുന്നില്ല . പരിക്കായിരുന്നു അതിനുള്ള കാരണം .

കഴിഞ്ഞ സീസണിൽ ആർച്ചർ മുംബൈക്കു വേണ്ടി കളത്തിലിറങ്ങില്ല എന്നറിഞ്ഞിട്ടു തന്നെയാണ് മുംബൈ ജോഫ്ര ആർച്ചറെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ജോഫ്ര ആർച്ചറിന് ഈ സീസണിൽ ഐ പി എല്ലിൽ മടങ്ങിയെത്താനാവുമെന്നുള്ള പ്രതീക്ഷ മുംബൈക്കുണ്ടായിരുന്നു. ആർച്ചറും ജസ്പ്രീത് ബുമ്രയും നയിക്കുന്ന മുംബൈയുടെ ബൗളിംഗ് നിര തന്നെയാണ് ആരാധകരും മുംബൈ ആന്റ് മാനേജ്‍മെന്റും പ്രതീക്ഷിക്കുന്നത്.

എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ജോഫ്ര ആർച്ചർക്ക് ഈ ഐ പി എൽ സീസണിൽ ടീമിലേക്ക് മടങ്ങി വരാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ട് എന്നുള്ളതാണ്. പതിനെട്ട് മാസത്തെ പരിക്കിനു ശേഷം ജോഫ്ര ആർച്ചർ വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് . എന്നാൽ ജോഫ്ര ആർച്ചറിനെ വളരേ ശ്രദ്ധാപൂർവ്വം മാത്രമേ ടീമിൽ ഉപയോഗിക്കൂ എന്നും അദ്ദേഹത്തിന് വീണ്ടും പരിക്ക് പറ്റാതിരിക്കാൻ ഒരുപാട് മത്സരങ്ങളിൽ അദ്ദേഹത്തെ കളിപ്പിച്ച് റിസ്കെടുപ്പിക്കില്ല എന്നാണ് ഇംഗ്ലീഷ് താരമായ ബെൻ സ്റ്റോക്സ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് .

അടുത്ത വർഷം ഏകദിന ലോക കപ്പ് വരാനിരിക്കെ ജോഫ്ര ആർച്ചറെ കൂടുതൽ ഉപയോഗിച്ച് അദ്ദേഹത്തിന് വീണ്ടും പരിക്ക് പറ്റാതിരിക്കാനാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോഡും ശ്രദ്ധിക്കുന്നത് . അതിനാൽതന്നെ അദ്ദേഹത്തെ ഐ പി എല്ലിലേക്ക് അയക്കുമോ എന്നുള്ള കാര്യവും സംശയത്തിലാണ് .പരിക്കിനെ പേടിച്ച് ആർച്ചറെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോഡ് ഐപിഎല്ലിനയച്ചില്ല എങ്കിൽ മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ച്‌ അത് വലിയ തിരിച്ചടിയാകും.

കഴിഞ്ഞ സീസണിൽ മോശം പ്രകടനമാണ് മുംബൈ കാഴ്ച്ച വെച്ചത് ആദ്യ എട്ട് മത്സരങ്ങൾക്ക് ശേഷമാണ് മുംബൈ കഴിഞ്ഞ സീസണിൽ ആദ്യ വിജയം പോലും നേടിയത്. കഴിഞ്ഞ സീസണിലെ ടീമിന്റെ പ്രധാന പോരായ്മകളിൽ ഒന്നായിരുന്നു ബൗളിംഗ്. ആ ബൗളിങ്ങിലെ മുംബൈയയുടെ പ്രതീക്ഷയായിരുന്നു ആർച്ചറിന്റെ കാര്യമാണ് ഇപ്പോൾ വീണ്ടും സംശയത്തിലായിരിക്കുന്നത്.

ടി20 ലോകകപ്പിന്റെ ഫോർമാറ്റ് മാറ്റാൻ ഐസിസി; അടുത്ത ലോകകപ്പിൽ പുതിയ ഫോർമാറ്റ്;മികച്ച നീക്കമെന്ന് ആരാധകർ

എവിടെ പോയി വിമർശകർ? പോളണ്ടിനെ മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായി അർജന്റീന പ്രീ ക്വാര്‍ട്ടറില്‍