ബംഗ്ലാദേശ് സൂപ്പർ താരം ഷാകിബ് അൽ ഹസനെതിരെ കൊലക്കേസ്. ബംഗ്ലാദേശിൽ നടന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന വാർത്ത ബംഗ്ലാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയിൽ കലാശിച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തിലാണ് ഷാക്കിബിനെതിരായ കേസ്.
സഞ്ജു ഉൾപ്പെടെ 4 പേർ ലിസ്റ്റിൽ; റെഡ് ബോളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഗംഭീർ
ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിൽ നടന്ന പ്രക്ഷോഭത്തിൽ റുബൽ എന്ന യുവാവ് വെടിയേറ്റ് മരിച്ചത്. സംഭവത്തിൽ റൂബലിന്റെ പിതാവും വസ്ത്ര വ്യാപാരിയുമായ റഫിഖുൽ ഇസ്‍ലാം പോലീസിനെ സമീപിച്ചിരുന്നു.സംഭവത്തിൽ പോലീസ് പരാതി സ്വീകരിക്കുകയും പോലീസ് എഫ്ഐആറിൽ കേസിലെ 28–ാം പ്രതിയാണ് ഷാക്കിബ് അൽ ഹസൻ.
ആർസിബിയ്ക്ക് ഹർദിക്കിനെ വേണം; പക്ഷെ കോഹ്ലി കനിയണം…
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, അവാമി ലീഗ് ജനറൽ സെക്രട്ടറി ഒബൈദുൽ ഖാദർ ഉൾപ്പടെ 154 പേർ കേസിൽ പ്രതികളാണ്.ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ മുൻ എംപിയാണ് ഷാക്കിബ് അൽ ഹസൻ.ഷാക്കിബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ആഹ്വാന പ്രകാരമാണ് ഓഗസ്റ്റ് അഞ്ചിന് അബദോറിലെ റിങ് റോഡിലെ സംഘർഷത്തിൽ റുബലിന് വെടിയേറ്റതെന്ന് പരാതിക്കാരൻ ആരോപിക്കുന്നു.
മെഗാ ലേലത്തിന് മുമ്പ് എത്ര താരങ്ങളെ നിലനിർത്താം?; തീരുമാനത്തിലെത്തി ബിസിസിഐ
അതേ സമയം നിലവിൽടെസ്റ്റ് പരമ്പര കളിക്കാനായി പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് ഷാക്കിബ് നിലവിലുള്ളത്. ഈ കേസ് താരത്തിന് കരിയർ അവസാനിക്കാൻ കാരമായേക്കുമെന്ന് സൂചനകളുണ്ട്.
3 വെടിക്കെട്ട് താരങ്ങൾ; മെഗാ ലേലത്തിൽ ത്രിമൂർത്തികളെ ലക്ഷ്യമാക്കി രാജസ്ഥാൻ
അതേ സമയം ബംഗ്ളദേശിൽ ഷെയ്ഖ് ഹസീന രാജിവച്ചതിന് പിന്നാലെ മുൻ നായകൻ മഷ്റഫെ മുർതാസയുടെ വീട് പ്രതിഷേധക്കാർ ആക്രമിച്ചിരുന്നു. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന്റെ നേതാവ് കൂടിയാണ് മൊർതാസ.