in ,

ഐഎസ്എൽ കഴിഞ്ഞാൽ ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ്? പുതുമുഖങ്ങളെ കാണാനാവും..

ഒട്ടേറെ മാസങ്ങൾക്ക് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും പന്ത് തട്ടാൻ ഇറങ്ങുകയാണ്. അടുത്ത മാസം ഇന്ത്യൻ ഫുട്ബോൾ ടീമിന് രണ്ട് സൗഹൃദ മത്സരമാണ് കളിക്കാനുള്ളത്. ഇപ്പോഴിത ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് സ്‌ക്വാഡിനെ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്.

കഴിഞ്ഞദിവസം നടന്ന ബാംഗ്ലൂർ ഗോവ മത്സരം കാണാൻ ഇഗോർ സ്റ്റിമാക് ബാംഗ്ലൂരിന്റെ ഹോം ഗ്രൗണ്ടായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വന്നിരുന്നു. മത്സരശേഷം ഇന്ത്യക്ക് വരാൻ പോകുന്ന മത്സരങ്ങളിൽ “ചില പുതിയ മുഖങ്ങൾ പങ്കെടുക്കും” എന്ന് പറഞ്ഞുകൊണ്ട് പരിശീലകൻ ട്വീറ്റ് ചെയ്തിരുന്നു.

അടുത്ത മാസം മ്യാന്മാറിനെതിരെയും കിർഗിസ്ഥാനെതിരെയുമാണ് ഇന്ത്യയുടെ വരാൻ പോകുന്ന മത്സരങ്ങൾ. ഇതിൽ മ്യാന്മാറിനെതിരെ മാർച്ച്‌ 25നും കിർഗിസ്ഥാനെതിരെ മാർച്ച് 28നുമാണ് ഇന്ത്യയുടെ സൗഹൃദ മത്സരങ്ങൾ നടക്കുക.

ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് സ്റ്റേജ് പോരാട്ടങ്ങൾ അവസാനിച്ചാൽ ഇഗോർ സ്റ്റിമാക് ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിക്കുമെന്നാണ്. ഒട്ടേറെ യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് അഭ്യൂഹങ്ങൾ വരുന്നത്.

അതോടൊപ്പം ഇന്ത്യൻ ക്യാമ്പ് മാർച്ച് 12 മുതൽ കൊൽക്കത്തയിൽ ആരംഭിക്കും.

കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ച് ഹൈദരാബാദ് പരിശീലകൻ പറഞ്ഞത്..

ഗ്രീക്ക് ഗോളടി മിഷനേയും ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ? ഡയമന്തകോസിനെ കാത്തിരിക്കുന്നത് അൽവാരോയുടെയും ഡയസിന്റെയും വിധിയോ?