ഈ ഒളിമ്പിക്സിലെ ഏറ്റവും വലിയ അട്ടിമറിക്ക് ആണ് ഇന്ന് ടോക്കിയോ ഒളിമ്പിക് ടെന്നീസ് പാർക്ക് സാക്ഷ്യംവഹിച്ചത്. ജപ്പാന്റെ ഗോൾഡ് മെഡൽ പ്രതീക്ഷയായിരുന്ന നവോമി ഒസാക്കയെ എതിരില്ലാത്ത രണ്ടു സെറ്റുകൾക്ക് നിഷ്പ്രഭമാക്കി ആയിരുന്നു ചെക്ക് റിപ്പബ്ലിക് താരം മാർക്കറ്റ ഇന്ന് താരമായത്.
ഈ ഒളിമ്പിക്സിന്റെ ടെന്നീസ് വിഭാഗത്തിൻറെ പോസ്റ്റർ ഗേൾ ആയി വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു നവോമി ഒസാക്ക. ആ ഒസാക്കയെ 6-1, 6-4 എന്ന സ്കോറിനായിരുന്നു ചെക്ക് റിപ്പബ്ലിക്ക് ജന്മം നൽകിയ അത്ഭുത താരം തകർത്തത്.
ആദ്യ സെറ്റിൽ തന്നെ ഒസാക്കയെ തച്ചു തകർക്കുന്ന പ്രകടനമായിരുന്നു ചെക്ക് റിപ്പബ്ലിക്ക് താരം നടത്തിയത് കേവലം ഒറ്റ പോയിൻറ് മാത്രമേ ആ അവസ്ഥയിൽനിന്നും ജാപ്പനീസ് താരത്തിന് നേടുവാൻ കഴിഞ്ഞുള്ളൂ രണ്ടാം റൗണ്ടിൽ തിരിച്ചുവരവിനായി അവർ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെക്ക് റിപ്പബ്ലിക് താരത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ നവോമി ഒസാക്ക തോറ്റുപോയി.
നവോമിയെ നിഷ്പ്രഭമാക്കുന്ന ബാക്ക് ഹാൻഡ് ഷോട്ടുകളിലൂടെ ഇന്ന് ഒളിമ്പിക്സ് ടെന്നീസ് പാർക്കിലെ താരമായി മാറിയ മാർക്കറ്റ നാൽപ്പത്തി ഒന്നാം നമ്പർ താരമാണ് ഈ ഒളിമ്പിക്സിൽ ഏറ്റവും വലിയ അട്ടിമറി കളിൽ ഒന്നായി ഈ വിജയം വാഴ്ത്തപ്പെടും എന്നത് ഉറപ്പാണ്. സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയ ഒരു മത്സരം കൂടിയായിരുന്നു ഇത്.
ലോക ഒന്നാം നമ്പർ താരമായ ആഷ് ബാർത്തി നേരത്തെ പുറത്തായത് കൊണ്ട് ഇനി ഫേവറേറ്റ്കളില്ലാത്ത
കിടിലൻ മത്സരങ്ങൾ ആയിരിക്കും ഒളിമ്പിക്സ് പാർക്കിൽ കാണുവാൻ കഴിയുന്നത്. ഓസാക്കയെ വീഴ്ത്തിയതോടെ യതോടെ
മാർക്കറ്റ ഇപ്പോൾ താരമായിരിക്കുകയാണ്.
കളിക്കളത്തിന് അകത്തും പുറത്തും വ്യക്തമായ നിലപാടുകളിലൂടെ ശ്രദ്ധനേടിയ താരത്തിൽ നിന്നും ഇത്തരത്തിലൊരു പുറത്താകൽ ആരും പ്രതീക്ഷിച്ചിരുന്നില്ല