ഡ്യൂറൻഡ് കപ്പിൽ തിളങ്ങി നിൽക്കുകയാണ് മലയാളി താരം മുഹമ്മദ് നെമിൽ. കാൽപ്പന്തുകളിയിലെ പ്രതിഭയ്ക്ക് കേരളത്തിനു യാതൊരു വിഷമവും ഉണ്ടായിട്ടില്ല എല്ലാകാലത്തും അസാമാന്യ പ്രതിഭകൾക്ക് കേരളം ജന്മം നൽകിയിട്ടുണ്ട് , അവരെ എത്രമാത്രം കേരളത്തിൽ ഉപയോഗിക്കുന്നു എന്നത് ഒരു ചോദ്യം തന്നെയാണ്.
- കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോർഡ്, അപമാനത്താൽ തലകുനിച്ച് ആരാധകരും
- ആരാധകർ കാത്തിരുന്ന ഔദ്യോഗിക പ്രഖ്യാപനം എത്തി ക്രൊയേഷ്യൻ കരുത്തൻ ബ്ലാസ്റ്റേഴ്സിൽ
- ബ്ലാസ്റ്റേഴ്സിനെ കുറ്റപ്പെടുത്തരുത് അത്രമാത്രം വെല്ലുവിളികൾ അവർ നേരിടുന്നുണ്ട്…
- പ്രതിസന്ധിയിൽ നിന്നും ബ്ലാസ്റ്റേഴ്സിനെ കൈപിടിച്ചുയർത്താൻ ഒരു രക്ഷകൻ അവതരിക്കുന്നു
- മെസ്സി പോയത് സ്പാനിഷ് ലീഗിന് ഗുണമാണെന്ന് ലാലിഗ മേധാവി
എഫ്.സി ഗോവക്കായി ഡ്യൂറൻഡ് കപ്പിൽ ഗംഭീര പ്രകടനം കാഴ്ച്ചവെച്ച് ഏവരുടേയും മനം കവരുകയാണ് മലയാളി യുവ മുന്നേറ്റ നിര താരം മുഹമ്മദ് നെമിൽ. ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാര്‍ട്ടറിലേക്ക് കടന്ന എഫ്.സി ഗോവക്കായി മൂന്ന് ഗോളുകളാണ് ഇതുവരെയും നെമിൽ അടിച്ചു കൂട്ടിയത്.
ആദ്യ ദിവസം ജംഷെഡ്പൂരിനെതിരെ 5-0 ത്തിന്റെ വമ്പൻ ജയം സ്വന്തമാക്കിയ മത്സരത്തിൽ നെമിൽ ഇരട്ട ഗോളുകളുമായി കളിയിലെ താരമായി. കഴിഞ്ഞ ദികസം താരത്തിൽ നിന്നും ഒരു മനോഹരമായ ചിപ് ഗോളും ഉണ്ടായിരുന്നു . വിദേശ പരിശീലനം ലഭിച്ചതിൻറെ എല്ലാ മികവുകളും അദ്ദേഹത്തിൻറെ പ്രകടനത്തിൽ ഉണ്ടായിരുന്നു.
ജംഷദ്പൂര്‍ ഡിഫന്‍സിനെ ഡ്രിബിള്‍ ചെയ്ത് മാറ്റി മുന്നേറിയ നെമില്‍ ഗോള്‍ ലൈനില്‍ നിന്ന് മുന്നേറിയ ഗോളിയെ കബളിപ്പിച്ച് ചിപ്പ് ചെയ്ത് പന്ത് വലയില്‍ എത്തിച്ചു. ഈ ഗോളുകള്‍ മാത്രമായിരുന്നില്ല നെമിലിന്റെ മനോഹര നീക്കങ്ങളാല്‍ നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ. കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്ന വിധത്തിലുള്ള സ്കിലുകളും അദ്ദേഹം പുറത്തെടുത്തിരുന്നു മത്സരത്തിൽ
സ്പെയിനിൽ ആയിരുന്ന നെമിൽ ഈ അടുത്താണ് എഫ്.സി ഗോവ ടീമിനൊപ്പം ചേർന്നത്.19 കാരനായ താരം കോഴിക്കോട് സ്വദേശിയാണ്. ബാംഗ്ലൂർ എഫ് സി യുടെ വിങ്ങർ ആയ മലയാളി താരം ആഷിക് കുരുണിയനും സ്പെയിനിൽ നിന്നും പരിശീലനം ലഭിച്ചിട്ടുണ്ട്. ഇവരെ പോലെയുള്ളവരെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തിരുന്നു എങ്കിൽ ആരാധകർക്ക് സന്തോഷമായേനെ.