ഇന്ത്യൻ സൂപ്പർ ലീഗിൽ വെള്ളിയാഴ്ച നടന്ന ഗോവക്കെതിരായ നോർത്ത് ഈസ്റ്റിന്റെ മത്സരത്തിൽ, നോർത്ത് ഈസ്റ്റിനായി കിടിലൻ ഗോൾ നേടി സ്പാനിഷ് മുന്നേറ്റ താരം നെസ്റ്റർ ആൽബിയച്ച്.
ഗോവയുടെ പ്രതിരോധ താരങ്ങളെ ഡാൻസ് കളിപ്പിച്ചാണ് നെസ്റ്ററിന്റെ ഗോൾ. മത്സരത്തിൽ ആറാം മിനുട്ടിൽ ലെഫ്റ്റ് വിങ്ങിൽ നിന്നും ലഭിച്ച പന്തുമായി മുന്നേറിയ താരം ഗോവയുടെ അഞ്ചോള്ളം താരങ്ങളെ മറികടന്ന് ഗോൾ നേടുകയായിരുന്നു. താരം നേടിയ ഗോളിന്റെ വീഡിയോ ഇതാ…
ഈയൊരു ഗോളിന് പുറമെ മത്സരത്തിൽ നെസ്റ്റർ ഗോവക്കെതിരെ മറ്റൊരു ഗോൾ കൂടി നേടിയിരുന്നു. നിലവിൽ താരം നോർത്ത് ഈസ്റ്റിനായി കിടിലൻ ഫോമിലാണുള്ളത്.
എന്തിരുന്നാലും മത്സരം ഇരു ടീമും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. നെസ്റ്ററിന് പുറമെ അലാഡിൻ അജറൈയാണ് നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. മറുഭാഗത്ത് ഗോവക്കായി സാദിക്കും ബോർജ ഹെരേരയുമാണ് ഗോൾ നേടിയത്.