അറബിപ്പണം വന്ന് പറഞ്ഞാൽ പിന്നെ ഫുട്ബോളിൽ നടക്കാത്തത് ഒന്നുമില്ല. മാഞ്ചസ്റ്റർ സിറ്റി പാരീസ് സെൻറ് ജർമൻ തുടങ്ങിയവരുടെ നിരയിലേക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് കടന്നു വന്നു കഴിഞ്ഞു. ഉടമകളായി അറേബ്യൻ പണക്കാർക്ക് വന്നതിന് പിന്നാലെ നിരവധി വമ്പൻ സൈനിങ്ങുകൾക്ക് അവർ തയ്യാറെടുക്കുകയാണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഗ്രൂപ്പുകളിൽ താരങ്ങളെ വാങ്ങിക്കൂട്ടുന്നത് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി തടഞ്ഞില്ലെങ്കിൽ ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി ചെയ്യുന്നതുപോലെ എന്തുവിലകൊടുത്തും താരങ്ങളെ സ്വന്തമാക്കുവാൻ കഴിയുന്ന അത്രയും സാമ്പത്തികശേഷിയുള്ളവരാണ് ഇപ്പോഴത്തെ ന്യൂകാസിൽ ഉടമകൾ. അതിൻറെ ലക്ഷണങ്ങൾ ഇപ്പോഴേ തന്നെ കണ്ടു തുടങ്ങിയിരിക്കുകയാണ്.
അത്ലറ്റിക്കോ മാഡ്രിഡ് താരമായ ട്രിപ്പിയറെ ഇംഗ്ലണ്ടിലേക്ക് തിരികെ എത്തിക്കാനുള്ള ന്യൂകാസിൽ യുണൈറ്റഡിന്റെ ശ്രമങ്ങൾ വിജയം കണ്ടതിന് പിന്നാലേ അടുത്ത താരത്തിനെ ടീമിൽ എത്തിക്കുവാൻ വേണ്ടി കരുക്കൾ നീക്കി കഴിഞ്ഞു ന്യൂകാസിൽ. മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ എവർട്ടൺ എഫ്സിയുടെ ലെഫ്റ്റ് ബാക്ക് ആയ ലൂക്കാസ് ഡൈനെ ആണ് പുത്തൻ പണക്കാർ റാഞ്ചുന്നത്.
നിലവിൽ ന്യൂകാസിൽ യുണൈറ്റഡിനെ വേണ്ടി പന്ത് തട്ടുന്ന സീൻ ലോങ്ങ്സ്റ്റാഫിനെ സ്വാപ്പ് ഡീസലിന് വിധേയമാക്കുവാൻ ആണ് അവർ തയ്യാറെടുക്കുന്നത്. താരത്തിനു പുറമേ 22 . 5 മില്യൺ യൂറോ കൂടി ലൂക്കാ സിനിമ വേണ്ടി ന്യൂകാസിൽ മുടക്കും