ബംഗ്ലാദേശിനെതിരെയുള്ള അവസാന ടി20യിലും സൗത്ത് ആഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യിലും സെഞ്ചുറി നേടിയെങ്കിലും സഞ്ജുവിന് ഇന്ത്യൻ ടി20 ടീമിൽ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. ഒട്ടനവധി താരങ്ങൾ ഈ പൊസിഷനിലേക്ക് മത്സരിക്കുന്നു എന്നതാണ് സഞ്ജുവിന് കാര്യങ്ങൾ ഉറപ്പിക്കാൻ കഴിയാത്തത്. എന്നാലിപ്പോൾ സഞ്ജുവിന് കൂടുതൽ വെല്ലുവിളി സൃഷ്ടിച്ച് വെറ്ററൻ താരം കൂടി ടി20 ടീമിലേക്ക് തിരിച്ച് വരാൻ ശ്രമിക്കുകയാണ്.
ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താൻ സീനിയർ താരം കെ എൽ രാഹുൽ രണ്ടും കൽപ്പിച്ച് രംഗത്തുണ്ടെന്നതാണ് സഞ്ജുവിന് കാര്യങ്ങൾ ഒരൽപം പ്രതിസന്ധിയിലാക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിനിടെ ടി20 മടങ്ങി വരവിനെ കുറിച്ച് രാഹുൽ സംസാരിച്ചിരുന്നു.
ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തുന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വെളിപ്പെടുത്തിയ രാഹുൽ അടുത്ത ഐപിഎൽ സീസണിനായി ഞാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് ഉടൻ ടി20 ടീമിലേക്ക് മടങ്ങിയെത്താൻ കഴിയില്ല എങ്കിലും അടുത്ത ഐപിഎല്ലിന് ശേഷം ഇന്ത്യൻ ടി20 ടീമിൽ വലിയ മാറ്റങ്ങളുണ്ടാകും. അതിനാൽ അടുത്ത ഐപിഎല്ലിൽ രാഹുൽ മികച്ച പ്രകടനം നടത്തിയാൽ അദ്ദേഹത്തിന് ടി20 ടീമിലേക്ക് വിളിയെത്താൻ സാധ്യതയുണ്ട്.
ഇതിനെ അതിജീവിക്കണമെങ്കിൽ അടുത്ത ഐപിഎല്ലിലും ഇനിയുള്ള അന്താരാഷ്ട്രാ മത്സരങ്ങളിൽ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്.