in

ഇന്ത്യൻ സൂപ്പർ ലീഗിൽ വൻ അഴിച്ചു പണികൾ

kerala Blasters 2020 [ISL]

മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ ഫുട്ബോളിന് ജീവശ്വാസം പകർന്നു നൽകിയ മൃത സഞ്ജീവനി ആയിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ്. ISL ഇന്ത്യൻ താരങ്ങളുടെ മത്സര ക്ഷമതയും കായിക ശേഷിയും ആത്മവിശ്വാസവും എല്ലാം വർധിപ്പിച്ചു എന്നതിൽ ഇവിടെ ആർക്കും ഒരു സംശയവും ഇല്ല.

നിലവിൽ സമൂലമായ അഴിച്ചു പണികൾ ആണ് ISL ൽ വരാൻ പോകുന്നത്. ഇന്ത്യൻ ഫുട്ബാളിന്റെ വളർച്ചക്ക് ആക്കം കൂട്ടുന്ന നടപടി തന്നെയായി നാം ഇതിനെ വിലയിരുത്തണം. വിദേശ താരങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് ഉൾപ്പടെ യുവ താരങ്ങളെ വളർത്തിയെടുക്കുന്നത് ഉൾപ്പെടെയുള്ള വളരെ ക്രിയാത്മകമായ മാറ്റങ്ങൾക്ക് ആണ് ISL ചുവട് വയ്ക്കുന്നത്.

2014ൽ ഐ എസ് എൽ തുടങ്ങുന്ന കാലത്ത് ആറ് വിദേശ താരങ്ങൾക്ക് ആദ്യ ഇലവനിൽ കളിക്കാമായിരുന്നു. പിന്നീട് 2017-18 സീസണിലാണ് അത് അഞ്ചാക്കി കുറച്ചത്. അടുത്ത സീസണിൽ ഒരു ടീമിന് ഒരു സമയത്ത് പരമാവധി നാലു വിദേശ താരങ്ങളെ മത്രമെ കളത്തിൽ ഇറക്കുവാൻ സാധിക്കുകയുള്ളൂ. 3+1 ഒന്ന് എന്ന ഏഷ്യൻ ക്വാട്ട നിയമം കൂടി ഉണ്ട് .

ആആകെ ആറു വിദേശ താരങ്ങളെ മാത്രമെ ഒരു ക്ലബിന് സൈൻ ചെയ്യാൻ സാധിക്കുകയുള്ളൂ. മാർക്യു പ്ലയറാണെങ്കിൽ മാത്രമേ ഏഴാമത് ഒരു വിദേശ താരത്തെ സൈൻ ചെയ്യാൻ സാധിക്കുകയുള്ളൂ.

ഇതൊന്നുമല്ല ഏറ്റവും മികച്ച തീരുമാനം, ഒരോ ടീമിലും നിർബന്ധമായും നാലു ഡെവല്പ്മെന്റ് താരങ്ങളും ഈ സീസൺ മുതൽ വേണം. രണ്ട് ഡെവല്പമെന്റ് താരങ്ങൾ മാച്ച് സ്ക്വഡിലും ഉണ്ടായിരിക്കണം എന്നതാണ്‌, ഇന്ത്യയുടെ ഫുട്ബോൾ ഭാവി സുരക്ഷിതമാക്കാൻ ഇതിലും മികച്ച ഒരു തീരുമാനം വേറെ ഇല്ല.

വീണ്ടും മില്യൺ ഡോളർ ചാമ്പ്യൻഷിപ്പുമായി WWE

ആ സൗകര്യങ്ങൾ ഉണ്ടായിരുന്നു എങ്കിൽ താൻ നേരത്തെ ഇന്ത്യൻ ടീമിൽ കളിച്ചേനെയെന്ന് വീരു