in

ഇരുപത് ലക്ഷത്തിൽ നിന്നും കോടികളുടെ ബമ്പർ റിട്ടൻഷനിൽ നേട്ടം കൊയ്ത ‘പുതുമുഖങ്ങൾ’

ഈ വർഷം ടിട്വന്റിയിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്ററാണ് റിതുരാജ്. ചുരുങ്ങിയ കാലം കൊണ്ട് വൻ നേട്ടങ്ങൾ കരസ്ഥമാക്കിയ പ്ലയർ ആണ് വെങ്കിടേഷ് അയ്യർ. ഇരുവരിലും ടീമുകൾ വീണ്ടും വിശ്വാസം അർപ്പിക്കുന്നു. ഇത് കാത്ത് സൂക്ഷിക്കാനും മികവ് തുടരാനും കഴിയും എന്ന് ആരാധകരും പ്രതീക്ഷിക്കുന്നു!

New faces with huge impact

IPL റിട്ടൻഷനിൽ ഏറ്റവുമധികം മികച്ച ഡീലുകൾ സ്വന്തമാക്കിയ യുവതാരങ്ങൾ ആണ് ചെന്നൈ സൂപ്പർ കിങ്സിന്റെ ഓപണർ റിതുരാജ് ഗെയ്കവദും കൊൽക്കത്തയുടെ ഓപണർ – ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരും. ഇരുവരും 20 ലക്ഷം രൂപയുടെ അടിസ്ഥാന തുകക്ക് ആണ് ടീമുകളിൽ എത്തിയത് – എന്നാൽ ഇന്നലെ നടന്ന റിട്ടൻഷനിൽ വെങ്കിടേഷ് അയ്യരെ എട്ട് കോടി രൂപക്കും റുതുരാജ് ഗെയ്ക്വദിനെ ആറ് കോടി രൂപക്കും ആണ് അതത് ടീമുകൾ നിലനിര്‍ത്തിയത്!

ഡൊമസ്റ്റികിൽ മികച്ച പ്രകടനങ്ങൾ നടത്തിയ യുവതാരം എന്ന ലേബലോടെ ആണ് റുതുരാജ് 2019 ൽ ലേലത്തിൽ എത്തുന്നത് – 20 ലക്ഷം രൂപ അടിസ്ഥാന തുകക്ക് സൂപ്പർ കിങ്സ് സ്വന്തമാക്കി, എന്നാൽ സ്വാഭാവികമായും ബഞ്ചിൽ ഇരിക്കാനായിരുന്നു റുതുരാജിന്റെയും വിധി. അവസരം തേടിയെത്തിയത് 2020 ലാണ്. സുരേഷ് റൈനയുടെ അഭാവത്തില്‍ മധ്യനിരയിൽ അവസരം കിട്ടിയ റുതുരാജിന് പക്ഷേ നല്ല പ്രകടനങ്ങൾ നടത്താൻ സാധിച്ചില്ല. തുടർ പരാജയങ്ങൾ ആയപ്പോൾ ഇലവനിൽ നിന്നും പുറത്ത് പോയി.

New faces with huge impact

പക്ഷേ ടീം മുഴുവനായി മോശം പ്രകടനം ആയപ്പോൾ CSK ചരിത്രത്തിൽ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായി. പുറത്താകൽ ഉറപ്പായ ശേഷം റുതുരാജ് ഗെയ്ക്വദിന് ഓപണർ ആയി സ്ഥാനക്കയറ്റം നൽകി – അതിന് ശേഷമാണ് ഈ പേര് ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയമായത് – സൂപ്പർ കിങ്സിന്റെ അവസാന മൂന്ന് മത്സരങ്ങളിലും തുടരെ ഫിഫ്റ്റികൾ നേടി ഹാട്രിക് മാൻ ഓഫ് ദ മാച്ച് പുരസ്കാരവും ആയി ആണ് റുതുരാജ് സീസൺ അവസാനിപ്പിച്ചത്. 2021 ലും തുടക്കം മോശമായി എങ്കിലും പിന്നീട് വളരെ മികച്ച പ്രകടനങ്ങൾ ആണ് റുതുരാജ് നടത്തിയത്. പക്വതയോടെ ബാറ്റ് ചെയ്ത് സീസണിൽ ഓറഞ്ച് ക്യാപ് നേടി ടീമിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചു ഈ മഹാരാഷ്ട്രക്കാരൻ.

നാടകീയത കൂടുതലാണ് മധ്യപ്രദേശ് ഓൾറൗണ്ടർ വെങ്കിടേഷ് അയ്യരുടെ കഥയിൽ. 2021 ലേലത്തിൽ 20 ലക്ഷത്തിന് കൊൽക്കത്ത ടീമിലെത്തിയ അയ്യർ ആദ്യ പകുതിയിൽ ബഞ്ചിൽ തന്നെ ഇരുന്നു. എമിറേറ്റ്സിൽ രണ്ടാം പകുതി തുടങ്ങുമ്പോൾ ടേബിളിൽ ഏഴാമത് ആയിരുന്ന കൊൽക്കത്ത പ്രതീക്ഷകൾ അവസാനിച്ച മട്ടായിരുന്നു. ആ അവസ്ഥയിൽ നിന്ന് പിറന്ന പരീക്ഷണം ആയിരിക്കണം വെങ്കിടേഷ് അയ്യർക്ക് ഓപണർ സ്ഥാനം നൽകിയത്. കളിച്ച പത്ത് മത്സരങ്ങളിൽ നിന്നും 40 ആവറെജിൽ 370 റൺസ് നേടി അയ്യർ ഞെട്ടിച്ചു. ഫൈനലിൽ ഉൾപടെ നാല് ഫിഫ്റ്റികളും! അയ്യറിലെ ബൗളറെ ടീം വേണ്ടപോലെ ഉപയോഗിച്ചില്ല എങ്കിലും കിട്ടിയ അവസരങ്ങളിൽ മികവ് കാണിച്ചു. ഹാർദികിന്റെ മോശം ഫോം ഗുണമാക്കി ഇന്ത്യൻ ടീമിലേക്ക് അരങ്ങേറ്റം കിട്ടി ഈ ചെറിയ കാലയളവില്‍.

ലേലത്തിൽ എത്തിയാലും ഇതിനോളം പോന്ന ഒരു തുക തന്നെ കിട്ടാവുന്ന പ്ലയേസ് ആണ് ഇരുവരും. ഈ വർഷം ടിട്വന്റിയിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്ററാണ് റിതുരാജ്. ചുരുങ്ങിയ കാലം കൊണ്ട് വൻ നേട്ടങ്ങൾ കരസ്ഥമാക്കിയ പ്ലയർ ആണ് വെങ്കിടേഷ് അയ്യർ. ഇരുവരിലും ടീമുകൾ വീണ്ടും വിശ്വാസം അർപ്പിക്കുന്നു. ഇത് കാത്ത് സൂക്ഷിക്കാനും മികവ് തുടരാനും കഴിയും എന്ന് ആരാധകരും പ്രതീക്ഷിക്കുന്നു!

ബ്രസീലുകാരുടെ സ്വപ്നം ഇതാണ് റയൽ മാഡ്രിഡിനൊപ്പം ചരിത്രം സൃഷ്ടിക്കുമെന്ന് വിനീഷ്യസ് ജൂനിയർ…

PSG ക്കൊപ്പം മറ്റൊരു ബാലൻ ഡി ഓർ? മെസ്സി പറഞ്ഞ ഉത്തരം ഇങ്ങനെയാണ്…