in

LOVELOVE LOLLOL OMGOMG AngryAngry CryCry

കേരളത്തിന് പുതിയ ലീഗ് എന്ന് റൂമറുകൾ, വമ്പൻ വിദേശ താരങ്ങൾ കളിക്കുമെന്നും റിപ്പോർട്ടുകൾ..

കേരള ഫുട്ബോൾ അസോസിയേഷൻ പുതിയ ലീഗിന് ഒരുങ്ങുന്നു എന്ന് റൂമറുകൾ.കേരള സൂപ്പർ ലീഗ് എന്നാണ് ഈ ലീഗിന് പേരിടുക എന്നാണ് റിപ്പോർട്ടുകൾ.എട്ടു ഫ്രാഞ്ചൈസി ടീമുകൾക്കാണ് സാധ്യത. നാല് വ്യത്യസ്ത സ്റ്റേഡിയങ്ങളിലായിരിക്കും മത്സരം.

വിദേശ താരങ്ങളെ ഈ ലീഗിൽ കളിക്കാൻ AIFF അനുവദിക്കുമെന്നും സൂചനകളുണ്ട്. എന്നാൽ നിലവിലുള്ള കേരള പ്രീമിയർ ലീഗിനെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമല്ല.അടുത്ത വർഷം മാർച്ചിൽ ഈ ലീഗ് ആരംഭിക്കുമെന്നാണ് പറയപെടുന്നത്. എന്നാൽ ഇതിന് എല്ലാം വിശ്വാസയോഗ്യമായ സോഴ്സുകളിൽ നിന്ന് ഒന്നും റിപ്പോർട്ടുകളില്ല.

നിലവിൽ കേരള പ്രീമിയർ ലീഗ് വിജയികളാവുന്നവർ ഐ ലീഗ് ഡിവിഷൻ 3 യിലേക്ക് പ്രൊമോട്ട് ചെയ്യപെടുന്നുണ്ട്.കേരള സൂപ്പർ ലീഗ് സംഭവിച്ചാൽ കേരളത്തിൽ ഫുട്ബോൾ തന്നെ മാറ്റി മറിയുമെന്നാണ് കരുതപെടുന്നത്.കേരള സൂപ്പർ ലീഗിന്റെ കൂടുതൽ വാർത്തകൾക്കായി കാത്തിരിക്കാം.

അവസാനം ഇന്ത്യൻ ഫുട്ബോളിൽ വാർ വരുന്നു

എന്തുകൊണ്ട് സൗരവിന് കളിക്കാൻ അവസരം കിട്ടുന്നില്ല🤔, കാരണമായി ഇവനാശാൻ പറയുന്നത് നിരാശക്കരമായ കാര്യങ്ങൾ😭…