in , ,

OMGOMG

ബ്ലാസ്റ്റേഴ്സിന്റെ ഓഫർ നിരസിച്ച താരത്തിന് വീണ്ടും ഓഫറുമായി ബ്ലാസ്റ്റേഴ്സ്!!

ഐഎസ്എൽ 2024-2025 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, പരിചയസമ്പന്നനായ ഒരു വിദേശ സ്ട്രൈക്കറെ ടീമിൽ കൊണ്ട് വരാനുള്ള ശ്രമങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് വലിയ തോതിൽ ഇപ്പോൾ നടത്തുന്നുണ്ട്.

മറ്റു പല ഐഎസ്എൽ ടീമുകളും മികച്ച വിദേശ താരങ്ങളെ ടീമിൽ എത്തിച്ച് അവരുടെ വിദേശ സൈനിങ് എല്ലാം ഏകദേശം പൂർത്തിയാക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിലേക്ക് എത്തിക്കാൻ നോക്കിയിരുന്നു മൊണ്ടിന്നിഗ്രോ താരം ജവോട്ടിക്ക് ഓഫർ ബ്ലാസ്റ്റേഴ്സ് നിരസിച്ചിരുന്നു എന്നാൽ മറ്റൊരു പുതിയ ഓഫറാണ് താരത്തിന് ബ്ലാസ്റ്റേഴ്സ് കൊടുത്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് 34-കാരനായ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചിട്ടില്ല. നിലവിൽ ഫ്രീ ഏജന്റ് ആയി തുടരുന്ന ജോവേറ്റിക്കിന് വേണ്ടി കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ, ഇറ്റാലിയൻ ക്ലബ്ബ് ജിനോവ എഫ്സിയും രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ഒരു വർഷത്തെ ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു വർഷത്തെ കോൺട്രാക്ടിനൊപ്പം താല്പര്യമുണ്ടെങ്കിൽ ഒരു വർഷം കൂടി നീട്ടാനുള്ള ക്ലോസും ഉൾപ്പെടുത്തിക്കൊണ്ടാണ് ജോവേറ്റിക്കിനായുള്ള ഓഫർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിരിക്കുന്നത്.

മുൻ ലിവർപൂൾ സ്ട്രൈക്കറെ അവസാന വിദേശ താരമായി ടീമിൽ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം

ഗൂഡാലോചനയുടെ ഫലമാണ് ഇത്തവണ ഡ്യുറണ്ട് കപ്പ്‌ ഫിക്സചറെന്ന് ആരാധകർ..