യശ്വസി ജയ്‌സ്വാളും ജോസ് ബട്ട്ലറും ചേർന്നാണ് കഴിഞ്ഞ സീസണുകളിൽ രാജസ്ഥാൻ റോയൽസിന്റെ ഇന്നിംഗ്സ് ആരംഭിച്ചത്. എന്നാൽ ഇത്തവണ ബട്ട്ലർ ടീം വിട്ടതോട് കൂടി ജയ്‌സ്വാളിന് പുതിയ ഓപ്പണിങ് ജോഡിയെ കണ്ട് പിടിക്കേണ്ടതുണ്ട്. അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഓപ്പണിങ് ജോഡിയാവാൻ സാധ്യതയുള്ള 4 കൂട്ട്കെട്ടുകൾ പരിശോധിക്കാം..
സഞ്ജു സാംസണ്‍-യശ്വസി ജയ്‌സ്വാള്‍
രജസ്ഥാനിൽ ജയ്‌സ്വാൾ- സഞ്ജു കൂട്ട്കെട്ട് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. സഞ്ജുവിന്റെ ഇഷ്ട പൊസിഷൻ നമ്പർ ത്രീ ആണെങ്കിലും ഇന്ത്യൻ ടീമിനായി ഓപണിംഗിൽ ഇറങ്ങി മികച്ച പ്രകടനമാണ് സഞ്ജു നടത്തിയത്. അതിനാൽ ദേശീയ ടീമിൽ സ്ഥാനം നിലനിർത്താൻ സഞ്ജു അടുത്ത സീസണിൽ രാജസ്ഥാനിൽ ഓപ്പണിങ് ചെയ്യാനുള്ള സാദ്ധ്യതകൾ ഏറെയാണ്.
യശ്വസി ജയ്‌സ്വാള്‍-വൈഭവ് സൂര്യവന്‍ഷി
സഞ്ജു സാംസൺ മൂന്നാം സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ആഗ്രഹിച്ചാൽ രാജസ്ഥാന്റെ ഓപ്പണറായി യശ്വസി ജയ്‌സ്വാളും വൈഭവ് സൂര്യവന്‍ഷിയും എത്താനുള്ള സാധ്യതയുമുണ്ട്. 13കാരനായ വൈഭവിനെ രാജസ്ഥാന്‍ 1.10 കോടിക്കാണ് ടീമിലെത്തിച്ചത്. അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് നടത്തുന്നത്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനൊപ്പം വൈഭവിനെ രാജസ്ഥാന്‍ ഓപ്പണ്‍ ചെയ്യിക്കാനും സാധ്യതയുണ്ട്.
ജയ്‌സ്വാൾ- നിതീഷ് റാണ
നിതീഷ് റാണ ഓപ്പണിങ് ബാറ്റർ അല്ലെങ്കിലും താരം നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഒരു സീസണിൽ ഓപ്പണിങ് സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്നു. അതിനാൽ രാജസ്ഥാനിൽ ഈ ഒരു ഓപ്‌ഷനും തള്ളികളയാനാവില്ല.
ജയ്‌സ്വാൾ- ശുഭം ദുബെ
വളരെ സാധ്യത കുറഞ്ഞ ഓപ്‌ഷനാണിത്. രാജസ്ഥാൻ ഇത്തവണ താര ലേലത്തിൽ ഏതദ്ണ് അഞ്ച് കോടി മുടക്കി സ്വന്തമാക്കിയ ഒരു അറ്റാക്കിങ് മൈൻഡ് ബാറ്ററാണ് ശുഭം ദുബെ.