in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിനോട് മുട്ടാൻ പുതിയ എതിരാളി; കേരളത്തിൽ നിന്നും പുതിയ ക്ലബ് വരുന്നു;പ്രഖ്യാപനമെത്തി

കേരളത്തിൽ നിന്നും കൂടുതൽ പ്രൊഫഷണൽ ക്ലബ്ബുകൾ വരികയാണ്. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നിവയാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബ്ബുകൾ. ഇപ്പോഴിതാ മറ്റൊരു പ്രൊഫഷണൽ ക്ലബ് കൂടി കൊച്ചി കേന്ദ്രമായി വരികയാണ്.

കേരളത്തിൽ നിന്നും കൂടുതൽ പ്രൊഫഷണൽ ക്ലബ്ബുകൾ വരികയാണ്. നിലവിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നിവയാണ് കേരളത്തിൽ നിന്നുള്ള ഏറ്റവും മികച്ച പ്രൊഫഷണൽ ക്ലബ്ബുകൾ. ഇപ്പോഴിതാ മറ്റൊരു പ്രൊഫഷണൽ ക്ലബ് കൂടി കൊച്ചി കേന്ദ്രമായി വരികയാണ്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ദുർബലർ; തായ്ലാൻഡിലെ പദ്ധതികൾ പാളിയതായി സൂചന

ഇന്റർ കേരളാ എന്ന് പേരിട്ടിരിക്കുന്ന പുതിയ ക്ലബാണ് കൊച്ചി കേന്ദമായി ആരംഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന കേരളാ പ്രീമിയർ ലീഗിൽ ഇന്റർ കേരളാ പന്ത് തട്ടും (കേരളാ സൂപ്പർ ലീഗല്ല). കോർപറേറ്റ് എൻട്രിയിലൂടെ ഇന്റർ കേരളാ കെപിഎല്ലിൽ കളിക്കാനെത്തുന്നത് എന്നത് കൂടുതൽ പ്രതീക്ഷ വർധിപ്പിക്കുന്നു.

ALSO READ: ആഭ്യന്തര, വിദേശ ട്രാൻസ്ഫറുകൾ; ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട 4 അപ്‌ഡേറ്റുകൾ പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കം കളിക്കുന്ന കേരളാ പ്രീമിയർ ലീഗിലാണ് ഇന്റർ കേരളാ കോർപറേറ്റ് എൻട്രി നേടിയിരിക്കുന്നത്.കേരളാ പ്രീമിയർ ലീഗിലെ വിജയികൾക്ക് ഐ ലീഗ് മൂന്നാം ഡിവിഷനിലേക്ക് യോഗ്യതയുണ്ട്, അതിനാൽ വലിയ സാധ്യതകളോട് കൂടിയാണ് ഇന്റർ കേരളാ ആരംഭിക്കുന്നത്.

ALSO READ: ലക്ഷ്യം പകർന്ന് സ്റ്റാറെ; തായ്ലാൻഡിൽ നിന്നും ആരാധകർക്ക് ശുഭകരമായ കാഴ്ചകൾ

അടിസ്ഥാന ജനവിഭാഗങ്ങളെ ശക്തരാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി ക്ലബ്ബ് ഇതിനകം തന്നെ ഒരു ഫുട്ബോൾ സ്കൂൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിൽ നിന്നും ഇനിയും ഒരുപാട് പ്രതിഭകൾ വളർന്ന് വരുമെന്ന് സാരം.

ALSO READ: യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ?; പുതിയ നീക്കത്തിൽ ആശങ്ക

അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ 3 കൊല്കത്തൻ ക്ലബ്ബുകൾ കളിക്കുന്നുണ്ട്. ഭാവിയിൽ നമ്മുടെ കേരളത്തിൽ നിന്നും ഇത്തരത്തിൽ നിരവധി ടീമുകൾ ടോപ് ഡിവിഷനിൽ പന്ത് തട്ടുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം..

യുവതാരത്തെ ബ്ലാസ്റ്റേഴ്‌സ് കൈ വിടുമോ?; പുതിയ നീക്കത്തിൽ ആശങ്ക

ഫിഫ നിയമം തിരിച്ചടിയായി;അൻവർ അലിയെ ബഗാന് നഷ്ടമായേക്കും