ഐഎസ്എൽ പതിനൊന്നാം സീസൺ ആരംഭിക്കാനിരിക്കെ ഐഎസ്എല്ലിലെ പുതിയ നിയമങ്ങൾ അവതരിപ്പിച്ച് എഐഎഫ്എഫും എഫ്എസ്ഡിഎലും. പഴയ ചില നിയമങ്ങൾ ഭേദഗതി ചെയ്തിട്ടുണ്ട്, അതേ പോലെ പുതിയ ചില നിയമങ്ങളും സംഘടകർ ഒരുക്കിയിട്ടുണ്ട്. ഇതിൽ റഫറിയുടെ നീക്കങ്ങൾ ചോദ്യം ചെയ്യാൻ പറ്റുമെന്ന് പുതിയ നിയമം കൂടിയുണ്ടെന്നാണ് ഏറെ ശ്രദ്ധേയകരം.
റഫറിയുടെ തെറ്റായ തീരുമാനം മൂലം ഏതെങ്കിലും താരത്തിന് റെഡ് കാർഡ് ലഭിച്ചാൽ ടീമുകൾക്ക് അക്കാര്യത്തിൽ അപ്പീൽ പോകാനും താരങ്ങളുടെ സസ്‌പെൻഷൻ ഒഴിവാക്കാനും സാധിക്കുമെന്നതാണ് പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയകരമായ കാര്യം.
ഹോം ഗ്രൗണ്ട് താരങ്ങൾക്കുള്ള ആനുകൂല്യമാണ് മറ്റൊരു കാര്യം. 3 സീസണുകൾ കൂടുതൽ ഒരു ടീമിന് വേണ്ടി കളിച്ച ഹോം ഗ്രൗണ്ട് താരങ്ങളിൽ 3 അണ്ടർ 23 താരങ്ങളെ സാലറി ക്യാപ് പ്രശ്നമില്ലാതെ നിലനിർത്താനാവും എന്നതാണ് മറ്റൊരു പ്രധാന നിയമം. ഉദാഹരണമായി പറയുകയാണെങ്കിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് താരങ്ങളാണ് വിബിൻ മോഹൻ, ഐമൻ, അസ്ഹർ, സച്ചിൻ, എന്നിവർ… ഇവരിൽ 3 സീസണുകൾ ടീമിനായി കളിച്ച താരങ്ങളെ സാലറി ക്യാപ് തടസ്സമില്ലാതെ ബ്ലാസ്റ്റേഴ്സിന് നിലനിർത്താൻ കഴിയുമെന്ന് സാരം.
ഐഎസ്എൽ ടീമുകളിൽ കോച്ചിങ് സ്റ്റാഫിലെ അസിസ്റ്റന്റ് പരിശീലകൻ എഎഫ്സി ലൈസൻസുള്ള ഇന്ത്യക്കാരൻ ആയിരിക്കണം എന്നത് നേരത്തെയുള്ള നിയമമാണ്. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ചില ഭേദഗതികൾ വരുത്തിയിരിക്കുകയാണ്.
ഐഎസ്എൽ ടീമുകളുടെ പ്രധാന പരിശീലകന് പരിക്കേൽക്കുകയോ സസ്പെഷൻ ലഭിക്കുകയോ വഴി മുഖ്യപരിശീലകന് ടീമിനെ നയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വിദേശ സഹപരിശീലകനല്ല, മറിച്ച ഇന്ത്യൻ സഹപരിശീലകൻ തന്നെയാണ് ടീമിനെ ഡഗ് ഔട്ടിലിരുന്ന് നയിക്കേണ്ടത് എന്നതാണ് പുതിയ നിയമം അനുശാസിക്കുന്നത്.