in

ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ആര്? ബൗളിങ് ക്യാപ്റ്റനെ പരീക്ഷിക്കാൻ ഇന്ത്യ തയാറാവുമോ?

കോലി പടിയിറങ്ങുമ്പോൾ ടീം ഇന്ത്യയുടെ ഏറ്റവും വലിയ തലവേദന അടുത്ത ക്യാപ്റ്റൻ ആരാണ് എന്നതാണ്. ലോകേഷ് രാഹുൽ അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ ആവും എന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്, എന്നിരുന്നാലും ഇതാണോ ഏറ്റവും മികച്ച ചോയ്സ്? നിലവിലെ ടീമിലെ മറ്റ് സാധ്യതകൾ എന്തൊക്കെയാണ്? പരിശോധിക്കാം!

ലോകേഷ് രാഹുൽ.

ഇന്ത്യൻ ലിമിറ്റഡ് ഓവർസ് ടീമിന്റെ സഹ നായകൻ ആണ് ലോകേഷ് രാഹുൽ. മുൻപ് ഒരു ടിട്വന്റി മത്സരത്തിൽ നായക സ്ഥാനം ലഭിച്ചിട്ടുണ്ട്. പുതിയ ടെസ്റ്റ് വൈസ്  ക്യാപ്റ്റൻ ആയി തിരഞ്ഞെടുക്കപ്പെട്ട രോഹിത് ശർമയുടെ അഭാവത്തിൽ സൗത്ത് ആഫ്രിക്കൻ പര്യടനത്തിലെ ടീമിന്റെ വെസ് ക്യാപ്റ്റനായി, കോലി വിട്ടുനിന്ന രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ ആയി അരങ്ങേറ്റവും. മൂന്ന് ഫോർമാറ്റിലും സ്ഥിര സാന്നിധ്യമായ രാഹുൽ ഭാവി ആയി പരിഗണിക്കപ്പെടുന്ന താരമാണ്. പക്ഷേ ഇതുവരെ മികച്ച ക്യാപ്റ്റന്‍ എന്ന നിലക്കുള്ള വൈബ് ഒന്നും കാട്ടി തുടങ്ങിയിട്ടില്ല, IPL ലെ പ്രശ്‌നങ്ങളും പ്രശ്നമാണ്.

രോഹിത് ശർമ

ടെസ്റ്റ് ക്രിക്കറ്റിലെ വൈകി വന്ന വസന്തം. ലിമിറ്റഡ് ഓവർസ് ക്രിക്കറ്റിന്റെ ലോകം ഭരിക്കുമ്പോഴും രോഹിതിന് ടെസ്റ്റ് ക്രിക്കറ്റ് കിട്ടാക്കനി ആയിരുന്നു. പക്ഷേ വൈകിയ വേളയിൽ എങ്കിലും ടെസ്റ്റ് ടീമിന്റെ ഓപണർ സ്ഥാനം പ്രകടന മികവ് കൊണ്ട് ഉറപ്പിച്ചു. നിലവിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് രോഹിത്. പക്ഷേ പരിക്കും പ്രായവും വില്ലനാണ്, വൈസ് ക്യാപ്റ്റൻ ആയി അവസരം ലഭിച്ച സീരിസ് തന്നെ പരിക്ക് കാരണം നഷ്ടമായി, ലിമിറ്റഡ് ഓവർസിന്റെ സ്ഥിര ക്യാപ്റ്റൻ ആയ ശേഷമുള്ള ആദ്യ ഏകദിന പരമ്പരയും നഷ്ടമാവും.

ജസ്പ്രീത് ബുംറ.

ക്യാപ്റ്റൻ ആയി മുൻ പരിചയമില്ല എങ്കിലും ജസ്പ്രീത് ബുംറയും പരിഗണിക്കപ്പെടേണ്ട പേരാണ്. മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ പ്രധാനി ആണ് ബുംറ. നാല് വർഷത്തിലധികം  ആയി ഈ നില തുടങ്ങിയിട്ട്. ഓസ്ട്രേലിയ കമ്മിൻസിന് പിന്നാലെ പോയ പോലെ ഇന്ത്യക്ക് ബുംറയെ പരിഗണിക്കാം. പക്ഷേ ബുംറയുടെ വർക്ക് ലോഡ് പ്രശ്നമാണ്. പോസറും മൂന്ന് ഫോർമാറ്റ് പ്ലയറുമായ ബുംറക്ക് ഒരുപക്ഷേ ക്യാപ്റ്റൻ സ്ഥാനം അധിക തലവേദന ആവാം.

രവി അശ്വിൻ

ടീമിലെ പ്രധാനി, അനുഭവ സമ്പന്നൻ, സർവോപരി മികച്ചൊരു ക്രിക്കറ്റ് തലച്ചോറിന് ഉടമ. താത്കാലിക ക്യാപ്റ്റൻ ആയി ഒരാളെ തേടുന്നുണ്ട് എങ്കിൽ രവിന്ദ്രൻ അശ്വിൻ എന്തുകൊണ്ടും യോഗ്യനാണ്. പ്രായമൊരു പ്രശ്നമാണ് – 35 കഴിഞ്ഞു അശ്വിന്. പിന്നെ പ്രധാന പ്രശ്നം ഓവർസീസ് ആണ്, ഹോമിലെ മികവ് മറ്റു മണ്ണുകളിൽ നിലനിർത്താൻ കഴിയാതെ പോവുന്ന അശ്വിൻ പലപ്പോഴും ടീമിലെ ഫസ്റ്റ് ചോയിസ് അല്ല!

റിഷഭ് പന്ത്!

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പുതിയ സെൻസേഷൻ. റിഷഭ് പന്ത് പിച്ച വച്ച് തുടങ്ങിയതെ ഉള്ളൂ എന്ന് തോന്നുമെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ‘ഗ്രേറ്റ്’ ആയി മാറിക്കഴിഞ്ഞു താരം. 24 വയസേ ആയിട്ടുള്ളൂ എന്നത് പ്രശ്നമായി കാണേണ്ടതില്ല, പക്ഷെ വലിയ വേദിയിൽ ക്യാപ്റ്റൻ ആവാൻ റിഷഭ് തയാറെടുത്തിട്ടുണ്ടോ എന്ന് ഉറപ്പാവണം. ഡൽഹിയെ നന്നായി തന്നെ നയിച്ച റിഷഭ് ഒരുപക്ഷേ സമീപ ഭാവിയിൽ തന്നെ ഇന്ത്യൻ ക്യാപ്റ്റൻ ആയേക്കാം!

പേടിച്ചത് തന്നെ സംഭവിച്ചു. ഇനി ക്യാപ്റ്റൻ സ്ഥാനത്തു അയാൾ ഇല്ല

റാഗ്നിക്കും ടീമും പഴയ പടി തന്നെ, വില്ല പാർക്കിൽ സമനില കുരുക്കിൽ യുണൈറ്റഡ്