ഖത്തർ ലോകക്കപ്പിൽ ബ്രസീലിന് ഏറ്റവും വലിയ തിരിച്ചടിയാണ് മുന്നേറ്റ താരം നെയ്മർ ജൂനിയറിന്റെ പരിക്ക്. ലോകക്കപ്പിലെ ആദ്യ മത്സരത്തിൽ സെർബിയക്കിയെതിരായ പോരാട്ടത്തിലായിരുന്നു താരത്തിന് പരികേറ്റത്.
പരിക്കിനെ തുടർന്ന് 80ആം മിനുട്ടിൽ താരം പകരകാരനായി പുറത്ത് പോയിരുന്നു. ഇതോടെ ഗ്രൂപ്പ് സ്റ്റേജിലെ ബാക്കിയുള്ള മത്സരങ്ങളിൽ താരം ബ്രസീലിന് വേണ്ടി പന്ത് തടിയില്ലയെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു.
എന്നാൽ ഇപ്പോഴ് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ് സൂപ്പര്‍താരം നെയ്മര്‍. ലഭ്യമായ എല്ലാ ചികിത്സാരീതികളും താരം സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഫിസിയോതെറാപ്പി കൂടാതെ ക്രയോതെറാപ്പിയും ഇലക്ട്രോതെറാപ്പിയുമാണ് താരത്തിന്റെ ചികിത്സാരീതി. ദിവസവും മൂന്ന് തവണ ഈ രീതിയില്‍ ചികിത്സ നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ കണങ്കാലിലേറ്റ പരിക്കിനൊപ്പം താരത്തിന് പനിയും പിടിപെട്ടിരുന്നു. എന്തിരുനാലും കാമറൂണിനെതിരായ മത്സരത്തിൽ താരം കളിക്കില്ല. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും എത്ര ദിവസങ്ങളെടുക്കും എന്നറിയതോണ്ട് താരം പ്രീ ക്വാർട്ടർ കളിക്കുമൊ എന്നതിൽ വ്യക്തമില്ല.