in , , , , , ,

LOVELOVE AngryAngry OMGOMG LOLLOL CryCry

പുറത്തേക്ക്?; 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പുതിയ അപ്‌ഡേറ്റ് പുറത്ത്

വൈകിയാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓരോ പ്രഖ്യാപനങ്ങൾ വന്ന് തുടങ്ങുകയാണ്. കഴിഞ്ഞ ദിവസം നോഹ സദോയിയുടെ പ്രഖ്യാപനവും ഔദ്യോഗികമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് കരുതാം. ഇതിനിടയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ വിദേശ താരങ്ങളെ പറ്റിയുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പുറത്ത് വരികയാണ്.

വൈകിയാണെങ്കിലും കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓരോ പ്രഖ്യാപനങ്ങൾ വന്ന് തുടങ്ങുകയാണ്. കഴിഞ്ഞ ദിവസം നോഹ സദോയിയുടെ പ്രഖ്യാപനവും ഔദ്യോഗികമായതോടെ വരും ദിവസങ്ങളിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് കരുതാം. ഇതിനിടയിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സീസണിലെ വിദേശ താരങ്ങളെ പറ്റിയുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പുറത്ത് വരികയാണ്.

ALSO READ: പത്താം വയസ്സിൽ മാതാപിതാക്കളുടെ അപകടമരണം; അനാഥത്വത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിന്റെ പുതിയ സെൻസേഷണിലേക്ക്

അടുത്ത സീസണിലേക്ക് 3 വിദേശ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ഉറപ്പിച്ചതായാണ് അപ്‌ഡേറ്റ്. ഐഎഫ്ടിഡബ്ല്യൂസിയുടെ കോൺടെന്റ് റൈറ്റർ റെജിൻ ടി ജെയ്‌സിന്റെ അപ്‌ഡേറ്റ് പ്രകാരം മീലൊസ് ഡ്രിങ്കിച്ച്, ലൂണ, നോഹ എന്നിവർ അടുത്ത സീസണിലേക്ക് ഉറപ്പിച്ച വിദേശ താരങ്ങളാണ്. എന്നാൽ സോട്ടിരിയോ, പെപ്ര എന്നിവരുടെ കാര്യം ഉറപ്പില്ലെന്നാണ് അദ്ദേഹം നൽകുന്ന അപ്‌ഡേറ്റ്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് യുവതാരം പഞ്ചാബിലേക്ക്; പകരം പുതിയ മുന്നേറ്റതാരമെത്തിയേക്കും

പെപ്ര, സോട്ടിരിയോ എന്നിവരിൽ ഒരാളെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താനുള്ള സാദ്ധ്യതകൾ കാണുന്നു. പെപ്രയെ തന്നേയായിരിക്കും ബ്ലാസ്റ്റേഴ്‌സ് നിലനിർത്തുക. കാരണം നോഹ സാദോയി ബ്ലാസ്റ്റേഴ്സിൽ വരവുറപ്പിച്ചതോടെ സമാന പൊസിഷനിൽ കളിക്കുന്ന സോട്ടിരിയോ പുറത്ത് പോകാനാണ് സാധ്യത.

ALSO READ: ബ്ലാസ്റ്റേഴ്‌സ് വിട്ട യുവതാരം ഇനി കിബു വികൂനയുടെ ക്ലബ്ബിൽ

സോട്ടിരിയോയെ ബ്ലാസ്റ്റേഴ്‌സ് വിൽക്കാനോ ലോണിൽ അയക്കാനോ സാധ്യതകളുണ്ട്. എന്നാൽ പെപ്ര അടുത്ത സീസണിൽ തുടരുമെന്ന് പ്രതീക്ഷിക്കാമെങ്കിലും ഇക്കാര്യത്തിൽ ഉറപ്പില്ല. പെപ്രയെക്കാൾ മികച്ച മുന്നേറ്റ താരത്തെ ലഭിച്ചാൽ പെപ്രയെയും ബ്ലാസ്റ്റേഴ്‌സ് വിൽക്കാനോ. ലോണിൽ അയക്കാനോ സാധ്യതയുണ്ട്.

ALSO READ: നോഹയെ ബ്ലാസ്റ്റേഴ്സിലേക്ക് അടുപ്പിച്ചത് യുവതാരത്തിന്റെ നിർണായക ഇടപെടൽ

ഏതായാലും അടുത്ത സീസണിൽ ലൂണ, ഡ്രിങ്കിച്ച്, നോഹ എന്നിവരുടെ കാര്യം മാത്രമേ ഉറപ്പിക്കാൻ കഴിയുകയുള്ളു, ബാക്കി വിദേശ സ്പോട്ടുകളുടെ കാര്യം വരും ദിവസങ്ങളിൽ വ്യക്തമാവും.

ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കോപ്പ നേടുമെന്ന്;പ്രവചനവുമായി മൊറിഞ്ഞോ

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ തിരിച്ചെത്തി താരങ്ങൾ