ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023-24 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോയിൽ എല്ലാവരും കാത്തിരിക്കുന്നത് സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്‌സ് വിടുമോയെന്നും അഥവാ ബ്ലാസ്റ്റേഴ്സ് വിട്ടാൽ ഏത് ക്ലബ്ബിൽ വേണ്ടി കളിക്കും എന്നല്ലാമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളെ ഇതിനെ ചുറ്റിപ്പറ്റി പല അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.
ഇപ്പോഴ് കിട്ടുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് ഐഎസ്എലിലെ രണ്ട് വമ്പൻ ക്ലബ്ബുകളായ മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സിൽ നിന്നും ബാംഗ്ലൂർ എഫ് സിയിൽ നിന്നും ഒഫീഷ്യൽ ഓഫർ വന്നിട്ടുണ്ട്. അതിനുപുറമേ മുംബൈ സിറ്റി എഫ്സിക്കും താരത്തിനെ സ്വന്തമാക്കാൻ താല്പര്യം ഉണ്ട്.
എന്നാൽ മുംബൈ സിറ്റി എഫ്സി ഇതുവരെ ബ്ലാസ്റ്റേഴ്സിന് സഹലിനായുള്ള ഒഫീഷ്യൽ ബിഡ് അയച്ചിട്ടില്ല. മറ്റൊരു റിപ്പോർട്ട് പ്രകാരം ഈ മൂന്ന് ക്ലബ്ബുകൾക്ക് പുറമെ ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു മൂന്ന് ക്ലബ്ബുകളും താരത്തിനായി രംഗത്തുണ്ട്. എന്തിരുന്നാലും ഈ ട്രാൻസ്ഫർ വിൻഡോയിൽ താത്തിനായുള്ള നീക്കങ്ങൾ ഒരു ക്ലബ്ബിനും എളുപ്പകരമായിരിക്കില്ലയെന്ന് ഇതോടൊകം ഉറപ്പായി.
https://twitter.com/kbfcxtra/status/1674404643097706496?t=IptytUT7StyaQRo0IvNTEQ&s=19
ഏകദേശം മൂന്ന് കോടി എങ്കിലും ലഭിച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്‌സ് താരത്തിനെ വീട്ടുനൽക്കുകയുള്ളു. ഇപ്പോഴും പല ബ്ലാസ്റ്റേഴ്‌സും ആരാധകരുടെയും ആഗ്രഹം താരം ബ്ലാസ്റ്റേഴ്‌സ് വിടരുത്യെന്നാണ്. അതുകൊണ്ട് വരും ദിവസങ്ങളിൽ താരത്തിന്റെ ട്രാൻസ്ഫർ കൂടുതൽ സങ്കീർണ്ണമാകും.