in

യുണൈറ്റഡിനൊപ്പമുള്ള നേട്ടങ്ങളിൽ ഇതുവരെയും തൃപ്തിയായിട്ടില്ല, ആരാധകർക്കുള്ള ക്രിസ്ത്യാനോ റൊണാൾഡോയുടെ പുതുവത്സര സന്ദേശം ഇങ്ങനെ…

വിജയങ്ങളോടും നേട്ടങ്ങളോടുമുള്ള അടങ്ങാത്ത ആഗ്രഹമാണ് ക്രിസ്ത്യാനോ റൊണാൾഡോയെ ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആക്കി മാറ്റിയിരിക്കുന്നത്. ഒരിക്കലും ഒടുങ്ങാത്ത വിജയ് തൃഷ്ണയും സമർപ്പണവും ക്രിസ്ത്യാനോ റൊണാൾഡോ എന്ന ഇതിഹാസത്തിന്റെ കരുത്ത് വർധിപ്പിച്ചു കൊണ്ടിരിക്കുന്നു, അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ആരാധകർക്ക് ഇടയിലേക്ക് ഊർജപ്രവാഹമായി ആണ് പതിക്കുന്നത്. ഇത്തവണ ആരാധകർക്ക് അദ്ദേഹം നൽകിയ പുതുവത്സര സന്ദേശവും അദ്ദേഹത്തിൻറെ വാക്കുകളുടെ സ്പിരിറ്റ് സൂചിപ്പിക്കുന്നു. തൻറെ ആരാധകർക്ക് ക്രിസ്ത്യാനോ റൊണാൾഡോ നൽകിയ പുതുവത്സര സന്ദേശത്തിൽ മലയാളം പരിഭാഷ നിങ്ങൾക്ക് താഴെ വായിക്കാം.

Cristiano Ronaldo and Cavani for Manchester United

“2021 അവസാനിക്കാൻ പോവുകയാണ്, നാല്പത്തിയേഴു ഗോളുകൾ എല്ലാ മത്സരങ്ങളിലും നേടിയെങ്കിലും ഇതൊരു എളുപ്പമുള്ള വർഷമായിരുന്നില്ല. രണ്ടു വ്യത്യസ്‌ത ക്ലബുകളും അഞ്ചു വ്യത്യസ്‌ത പരിശീലകരും. ദേശീയ ടീമിനൊപ്പം യൂറോ കപ്പിന്റെ ഫൈനൽ ഘട്ടം കളിക്കാൻ കഴിഞ്ഞതിനൊപ്പം ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള ഒരു മത്സരം ബാക്കിയുണ്ട്.”

cristiano ronaldo and bruno fernandes

“യുവന്റസിനൊപ്പം ഇറ്റാലിയൻ കപ്പ്, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നിവ നേടുകയും സീരി എ ടോപ് സ്കോററായി മാറുകയും ചെയ്‌തതിൽ വളരെയധികം സംതൃപ്‌തിയുണ്ട്. പോർചുഗലിനൊപ്പം യൂറോ കപ്പ് ടോപ് സ്കോററായതും വലിയ നേട്ടം തന്നെയാണ്. തീർച്ചയായും ഓൾഡ് ട്രാഫോഡിലേക്കുള്ള എന്റെ മടങ്ങിവരവ് എന്റെ കരിയറിലെ തന്നെ മഹത്തായ നിമിഷങ്ങളിൽ ഒന്നായിരുന്നു.”

“എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഞങ്ങൾ നേടിയതിൽ ഞാൻ തൃപ്‌തനല്ല. ആരും തൃപ്‌തനല്ല. അതെനിക്ക് ഉറപ്പുണ്ട്. ഞങ്ങൾ കഠിനമായി അധ്വാനിക്കണം എന്നും മികച്ച കളി പുറത്തെടുത്ത് ഇപ്പോൾ നൽകുന്നതിലും വളരെ കൂടുതൽ നൽകണം എന്നും ഞങ്ങൾക്കറിയാം.”

Cristiano Ronaldo Fire

“ഈ വർഷത്തിലെ വൈകുന്നേരം ഈ സീസണിലേക്ക് ഒരു വഴിത്തിരിവാക്കി മാറ്റുക. 2022നെ വലിയ ഉത്സാഹത്തോടെയും കരുത്തുറ്റ മനോഭാവത്തോടെയും സ്വീകരിക്കുക. ഉയരത്തിലേക്കും അതിനുമപ്പുറത്തേക്കും ഞങ്ങളെ നയിക്കുക, നക്ഷത്രങ്ങളുടെ ഇടയിലേക്കെത്തി ഈ ക്ലബ്ബിനെ അർഹിച്ച സ്ഥലത്തെത്തിക്കുക. ഞങ്ങൾ നിങ്ങളെ കണക്കാക്കുന്നു, ഞങ്ങൾക്കൊപ്പം ചേരുക.””പുതുവർഷാശംസകൾ, എത്രയും വേഗം വീണ്ടും കാണാം.”

സിഎസ്‌കെയ്ക്ക് വേണ്ട, ദീപക് ചാഹറിനെ റാഞ്ചാന്‍ ഈ ഐപിഎല്‍ ടീമുകള്‍ രംഗത്ത്…

ഇത്തവണ എനിക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ട്; ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായ സഹൽ മനസ്സുതുറക്കുന്നു…