in

LOVELOVE OMGOMG LOLLOL AngryAngry

പുതുവത്സരരാവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ആവേശം പകരുന്ന അപ്ഡേറ്റുമായി ക്രിസ്ത്യാനോ റൊണാൾഡോ…

അഭ്യൂഹവുമായി ബന്ധപ്പെട്ടു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനോ റൊണാൾഡോ/ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ പുതുവത്സരത്തലേന്ന് ഈയൊരു ആശയക്കുഴപ്പത്തിന് വ്യക്തമായ ഒരു അന്തിമ തീർപ്പ് ലഭിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് ആണ് ഈ ഒരു വിഷയം അവസാനിപ്പിച്ചത്.

Manchester United [Sportskreeda]

പ്രായം 37 കടന്നിട്ടും ലോകത്തിലെ ഏറ്റവും മത്സരക്ഷമത ഉള്ള ലീഗിൽ അതിമനോഹരമായി തന്നെ പന്തു തട്ടുകയാണ് പൊർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോ. പ്രായം തളർത്താത്ത പോരാളി എന്ന് ശരിക്കും നമുക്ക് വിശേഷിപ്പിക്കാൻ കഴിയുന്ന താരങ്ങളിലൊരാളാണ് ക്രിസ്ത്യാനോ 2021 അദ്ദേഹത്തിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു വർഷം തന്നെ ആയിരുന്നു.

തന്നെ താനാക്കിയ വളർത്തിയ മഞ്ചസ്റ്റർ യുണൈറ്റഡ് എന്ന തന്റെ ഹോം ക്ലബ്ബിലേക്ക് അദ്ദേഹം വർഷങ്ങൾക്കുശേഷം മടങ്ങിവന്നത് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വാർത്തകളിൽ ഒന്നായിരുന്നു. നിലവിൽ വല്ലാത്ത ഒരു ദുരിത പർവ്വത്തിൽ കൂടി കടന്നുപോകുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഒട്ടും സംതൃപ്തനല്ല എന്നായിരുന്നു പുറത്തുവന്നുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. അദ്ദേഹം ടീം ഇട്ടു പോയേക്കും എന്നും വാർത്തകൾ പരന്നിരുന്നു.

Manchester United [Sportskreeda]

ഈയൊരു അഭ്യൂഹവുമായി ബന്ധപ്പെട്ടു ലോകമെമ്പാടുമുള്ള ക്രിസ്ത്യാനോ റൊണാൾഡോ/ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ ആശയക്കുഴപ്പത്തിലായിരുന്നു. എന്നാൽ പുതുവത്സരത്തലേന്ന് ഈയൊരു ആശയക്കുഴപ്പത്തിന് വ്യക്തമായ ഒരു അന്തിമ തീർപ്പ് ലഭിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ജോർജ്ജ് മെൻഡസ് ആണ് ഈ ഒരു വിഷയം അവസാനിപ്പിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോ വളരെ സന്തോഷവാനാണെന്നും ക്ലബ്ബിനായി തന്റെ മികച്ച പ്രകടനങ്ങൾ തുടരാൻ ആഗ്രഹിക്കുന്നുവെന്നും മെൻഡസ് സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി, ഇത് സംബന്ധിച്ച അദ്ദേഹത്തിന്റ പരാമർശങ്ങളുടെ മലയാള പരിഭാഷ താഴെ ചേർക്കുന്നു.

“ക്രിസ്റ്റ്യാനോ റൊണാൾഡോ മാൻ യുണൈറ്റഡിൽ വളരെ സന്തുഷ്ടനാണ്. കരിയറിൽ എല്ലായ്പ്പോഴും എന്നപോലെ ഉറച്ചതും മികച്ചതുമായ പ്രകടനങ്ങളുമായി അദ്ദേഹം തുടരും. ഇത് അദ്ദേഹത്തിന് ഒരു മികച്ച സീസണായിരിക്കും, എനിക്ക് ഉറപ്പുണ്ട്,” സ്കൈ സ്പോർട്സുമായുള്ള അഭിമുഖത്തിൽ മെൻഡസ് പറഞ്ഞു.

2022 തുടങ്ങുമ്പോൾ അർജന്റീന ആരാധക്കരെ കാത്തിരിക്കുന്നത് ഒരു ദുഃഖ വാർത്ത…

ബ്ലാസ്റ്റേഴ്സിലേക്ക് പുതിയ വിദേശ താരം വരുന്ന കാര്യത്തിൽ അന്തിമ തീരുമാനമായി…