ലോക ഫുട്ബോളിനെ ആവേശം കൊള്ളിക്കുന്ന ലോകകപ്പ് മാമാങ്കത്തിന് ഇനി രണ്ട് വർഷത്തെ കാത്തിരിപ്പാണ് ബാക്കിയുള്ളത്. 2026-ലാണ് അടുത്ത ഫിഫ ലോകകപ്പ് നടക്കാനിരിക്കുന്നത്. ഏറ്റവും ഒടുവിൽ നടന്ന 2022 ഫിഫ ലോകകപ്പ് ലയണൽ മെസ്സി നായകനായ അർജന്റീന ആണ് ഉയർത്തിയത്. മെസിയും സംഘവും ഇതോടെ വലിയ ആവേശത്തിൽ തന്നെയാണ്.
അടുത്ത ലോക്കപ്പ് രണ്ട് വർഷങ്ങൾക്ക് ശേഷം മെക്സിക്കോ അമേരിക്കൻ ഐക്യ നാടുകളിലാണ് നടക്കാൻ പോവുന്നത്.ഇനിയും കുറഞ്ഞ കാത്തിരിപ്പുണ്ട് അതിന്.
അടുത്ത 10 ഫിഫ ലോകകപ്പ് ജേതാക്കൾ ആരായിരിക്കും എന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് പ്രവചിച്ചിരിക്കുകയാണ്. മുൻകാല പ്രകടനങ്ങൾ നിലവിലെ ഫോം വളർന്നുവരുന്ന യുവതാരങ്ങൾ എന്നിങ്ങനെ വ്യത്യസ്ത മാനദണ്ഡങ്ങൾ ആണ് ഈ പ്രവചനത്തിന് ആധാരം ആയിരിക്കുന്നത്. അർജന്റീന ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്നതാണ് ഈ പ്രവചനം. മൂന്നാമത്തെ ഫിഫ ലോകകപ്പിനായി ദീർഘകാലം കാത്തിരുന്ന അർജന്റീനക്ക്, നാലാം തവണ കിരീടം ഉയർത്താൻ കാത്തിരിപ്പിന്റെ ആവശ്യമില്ല എന്ന് പ്രവചനം കണക്കാക്കുന്നു.
2026-ലും കിരീടം ഉയർത്തി അർജന്റീന തുടർച്ചയായി രണ്ടുതവണ ലോകകപ്പ് ജേതാക്കൾ ആകും എന്നാണ് ഈ പ്രവചനം പറയുന്നത്. 2030-ൽ ഏറെക്കാലത്തെ ഇടവേളക്ക് ശേഷം ബ്രസീൽ അവരുടെ ആറാമത്തെ ലോകകിരീടം ഉയർത്തും എന്നും പ്രവചനം കണക്കാക്കുന്നു. 2034-ൽ ഫ്രാൻസ്, 2038-ൽ ജർമ്മനി, 2042-ൽ സ്പെയിൻ എന്നിവർ ആയിരിക്കും ലോകകപ്പ് ജേതാക്കൾ എന്ന് ചാറ്റ്ജിപിടി പ്രവചനം വെളിപ്പെടുത്തുന്നു. 2046-ൽ ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഉയർത്തും എന്നും,അവർ പറയുന്നു.