അർജന്റീനക്ക് വേണ്ടി മികച്ച പ്രകടനമാണ് മെസ്സി ഈ സീസണിൽ നടത്തിയത്. പക്ഷെ ക്ലബ് ഫുട്ബോളിൽ മെസ്സിയുടെ നിഴൽ മാത്രമാണ് ഈ സീസണിൽ കാണാൻ കഴിഞ്ഞത്.ഇപ്പോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാക്കുകളുമായി സാക്ഷാൽ മെസ്സി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമോനോയാണ് മെസ്സിയുടെ ഈ വാക്കുകൾ റിപ്പോർട്ട് ചെയ്തത്. Tyc സ്പോർട്സിന് മെസ്സി കൊടുത്ത അഭിമുഖത്തിലെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടാണ് ഫാബ്രിസിയോയുടെ റിപ്പോർട്ട്. മെസ്സിയുടെ വാക്കുകൾ എന്താണെന്ന് നമുക്ക് പരിശോധിക്കാം.
അടുത്ത സീസൺ പാരിസിൽ എന്റെ മികച്ച സീസണായിരിക്കും.അത് എനിക്ക് ഉറപ്പാണ്. ഈ സീസൺ എനിക്ക് അത്ര മനോഹരമായിരുന്നില്ല.
കഴിഞ്ഞ സീസണിൽ എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല.ബാർസ വിടുമെന്ന് താൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അത് തനിക്ക് ഒരു ഷോക്കായിരുന്നുവെന്നും മെസ്സി കൂട്ടിച്ചേർത്തു.