in

AngryAngry LOLLOL LOVELOVE OMGOMG CryCry

മെസ്സി, ഡി മരിയ, പരേഡസ് എന്നിവർക്കെതിരെ നെയ്മർ ജൂനിയർ, സംഭവം ഞെട്ടിച്ചു കളഞ്ഞു…

പരേഡസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിലാണ് അപമാനിക്കുന്ന തരത്തിലുള്ള ‘putos’ എന്ന കമന്റ് നെയ്മർ ജൂനിയർ രേഖപ്പെടുത്തിയത്, നേരത്തെ നെയ്മർ ജൂനിയർ അണിനിരന്ന ബ്രസീൽ ടീമിനെ അവരുടെ നാട്ടിൽ വെച്ച് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടമണിഞ്ഞത്, ഈയൊരു കിരീടത്തിനൊപ്പമുള്ള ഫോട്ടോക്ക് കീഴിലാണ് നെയ്മറിന്റെ കമന്റ് എത്തുന്നത്…

PSG Players were atacked

പാരിസ് സെന്റ് ജർമയിന്റെ അർജന്റീന സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ലിയാൻഡ്രോ പരേഡസ്, ഡി മരിയ എന്നിവർക്കെതിരെ പാരിസ് സെന്റ് ജർമയിന്റെ തന്നെ ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ രംഗത്ത്, ലിയാൻഡ്രോ പരേഡസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഈയൊരു മോശം സംഭവത്തിന് വഴി തെളിച്ചത്.

ബ്രസീലിൽ വെച്ച് നടന്ന 2021 കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ബ്രസീലിനെ അവരുടെ നാട്ടിൽ വെച്ച് ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന പരാജയപ്പെടുത്തുന്നത്, ഡി മരിയ ആണ് ഫൈനലിൽ അർജന്റീനയുടെ വിജയഗോൾ നേടിയത്.

PSG Players were atacked

28 വർഷത്തിന് ശേഷം ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം നേടിയ അർജന്റീനയുടെ കിരീടവിജയം ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷിച്ചു, ഈ കിരീടവിജയം കാരണം തന്റെ കരിയറിൽ ആദ്യമായി ഒരു അന്താരാഷ്ട്ര കിരീടം നേടിയ ലയണൽ മെസ്സിയെ തേടി 2021 ബാലൻ ഡി ഓർ അവാർഡ് കൂടിയെത്തിയത് മെസ്സി ആരാധകർക്ക് ഇരട്ടിമധുരമായി.

അർജന്റീന കോപ്പ അമേരിക്ക ജേതാക്കളായതോടെ സോഷ്യൽ മീഡിയയിൽ അർജന്റീന – ബ്രസീൽ താരങ്ങളുടെ ഒരു വഴക്ക് കാണാനും നമ്മൾക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ കോപ്പ അമേരിക്ക കിരീടത്തിനൊപ്പം ലയണൽ മെസ്സി, പരേഡസ്, ഡി മരിയ എന്നിവർ പോസ് ചെയ്തുനിൽക്കുന്ന ഫോട്ടോക്ക് കീഴിലാണ് നെയ്മർ ജൂനിയർ അപമാനകരമായ ഒരു കമന്റിട്ടത്.

പരേഡസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിലാണ് അപമാനിക്കുന്ന തരത്തിലുള്ള ‘putos’ എന്ന കമന്റ് നെയ്മർ ജൂനിയർ രേഖപ്പെടുത്തിയത്, നേരത്തെ നെയ്മർ ജൂനിയർ അണിനിരന്ന ബ്രസീൽ ടീമിനെ അവരുടെ നാട്ടിൽ വെച്ച് പരാജയപ്പെടുത്തിയാണ് അർജന്റീന കിരീടമണിഞ്ഞത്, ഈയൊരു കിരീടത്തിനൊപ്പമുള്ള ഫോട്ടോക്ക് കീഴിലാണ് നെയ്മറിന്റെ കമന്റ് എത്തുന്നത്…

കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ടീമംഗങ്ങളായ എമി മാർട്ടിനസ്, ജിയോവനി ലോ സെൽസോ തുടങ്ങിയവരെല്ലാം ഈ പോസ്റ്റിനു കീഴിൽ തങ്ങളുടേതായ കമന്റ് രേഖപെടുത്തിയിട്ടുമുണ്ട്.

മെസ്സിയുടെ 11 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് യൂറോപ്യൻ ഫുട്ബോളിലെ പുത്തൻ താരോദയം…

ഒരിക്കലും കളിക്കളത്തിലെ വിശുദ്ധനായിരുന്നില്ല അയാൾ…